ജീവിതം

കരിമ്പാറ പോലെ കറുത്തിട്ടല്ല, ഇളം പിങ്ക് നിറത്തില്‍ ഒരാനക്കുട്ടി !! കൗതുകമായി ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ത്ര നിറത്തിലുള്ള ആനകള്‍ ഉണ്ടാവും ലോകത്ത്? ആനയ്ക്ക് കറുപ്പല്ലാതൊരു നിറമോ എന്നെല്ലാം അതിശയിക്കാന്‍ വരട്ടെ, ഇളം പിങ്ക് നിറത്തില്‍ ഒരു കുട്ടിയാന ജനിച്ചിട്ടുണ്ട്. ഇവിടെയല്ല, അങ്ങ് ദക്ഷിണാഫ്രിക്കയില്‍. ആനകളുടെ മാത്രമല്ല, വിനോദസഞ്ചാരികളുടെ കൂടി കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് ബേബി പിങ്ക് നിറത്തിലുള്ള  ഈ കുഞ്ഞനാന.

ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ പാര്‍ക്കായ മാലാമാല ഗെയിം റിസേര്‍വിലാണ് ഈ പിങ്കനാനയെ കണ്ടെത്തിയത്. തൊട്ടു കണ്ണെഴുതുന്ന ആനക്കറുപ്പിനപ്പുറം തെക്കു കിഴക്കനേഷ്യകളില്‍ ചില തവിട്ട് നിറത്തിലുള്ള ആനകളെയും കണ്ടുവരാറുണ്ട്. ചുവപ്പ് കലര്‍ന്ന തവിട്ട് ശരീരത്തിലേക്ക് വെള്ളം വീഴുമ്പോള്‍ ഈ ആനകള്‍ പിങ്കായി മാറും. എന്നാലിത് കണ്ട് ആനപ്രേമികള്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. ഏഷ്യന്‍ ആനകളില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ നിറവ്യത്യാസം ഉണ്ടാകാമെന്നും 'ല്യൂസിസം' എന്നാണ് ഇതിനെ പറയുന്നത് എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പക്ഷേ ആഫ്രിക്കന്‍ ആനകളില്‍ ഇതുവരെ ല്യൂസിസം കണ്ടെത്താത്തതാണ് ശാസ്ത്രജ്ഞന്‍മാരെ കുഴക്കുന്നത്. ല്യൂസിസം ആണോ അതോ മനുഷ്യരിലും മൃഗങ്ങളിലും കണ്ടു വരുന്നത് പോലെ ആല്‍ബിനിസം ആണോയെന്നുമുള്ള പഠനങ്ങള്‍ നടന്നു വരികയാണ്. കുട്ടിയാന വലുതായ ശേഷം മാത്രമേ ഇത് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ആല്‍ബിനിസമുള്ള ജീവികളില്‍ കണ്ണില്‍ വരെ നിറവ്യത്യാസം ഉണ്ടാകുമെന്നതിനാലാണിത്. 

നിറവ്യത്യാസം ആനയ്ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് പറയുന്നത്. വേറെ നിറമായതിനാല്‍ സിംഹവും കഴുതപ്പുലിയും പോലുള്ള മറ്റ് മൃഗങ്ങള്‍ വളരെപ്പെട്ടെന്ന് നോട്ടമിടാനും ആക്രമിക്കാനും സാധ്യതയുണ്ട്.  ഇതിന് പുറമേ വെയിലത്ത് നില്‍ക്കുന്നത് രോഗപ്രതിരോധ ശേഷി കുറയക്കുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി