ജീവിതം

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയില്‍ പെട്ടു, നടുക്കം;പിന്നിട് സംഭവിച്ചത്( വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രം എടുക്കാന്‍ പോസ് ചെയ്തുനില്‍ക്കുന്നതിനിടെ തിരമാലയില്‍പ്പെട്ടുപോയ യുവതിയുടെ വീഡിയോ വൈറലാകുന്നു. ചെറിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്തോനേഷ്യയിലെ നുസ ലംബോന്‍ഗന്‍ ദ്വീപിലാണ് സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി പാറക്കെട്ടില്‍ കയറിയ യുവതിയെ ഉയര്‍ന്നുവന്ന ശക്തമായ തിരമാല അടിച്ചുതെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഫേസ്ബുക്ക് വഴി പ്രചരിച്ച വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു. ബാലിയില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം പേജിലും അപകടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം