ജീവിതം

ഓക്‌സ്ഫഡ് ഡിക്ഷണറിയിലേക്ക്  ഇന്ത്യന്‍ 'ചഡ്ഡീസും'; പുതുക്കിയ പതിപ്പില്‍ 650 പുതിയ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

തിവ് തെറ്റിച്ചില്ല, ഇത്തവണയും ഓക്‌സ്ഫഡ് നിഘണ്ടുവിലേക്ക് ഇന്ത്യയുടെ സംഭാവനയുണ്ട്. 'ചഡ്ഡീസ്' എന്ന പ്രാദേശിക ഹിന്ദി വാക്കാണ് ഇക്കുറി ഇടം നേടിയിരിക്കുന്നത്. 'അടിവസ്ത്രം'  എന്നാണ് ചഡ്ഡീസിന്റെ അര്‍ത്ഥം. ബിബിസിയില്‍ സംപ്രേഷണം ചെയ്തിരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ കോമഡി സീരിസില്‍ നിന്നുമാണ് ഈ വാക്ക് നിഘണ്ടുവില്‍ കയറിക്കൂടിയത്. 

വെല്‍ഷ് ഇംഗ്ലീഷ് പദമായ ജിബ്ബണ്‍സ് ( ഉള്ളിപ്പൂവ്), സ്‌കോട്ടിഷ് പദങ്ങളായ സിറ്റൂറ്റെറെ( ഇരിക്കാനുള്ള സ്ഥലം), ഫന്റൂഷ് ( ആഡംബരം) തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പടെ 650 പുതിയ വാക്കുകളാണ് ഡിക്ഷണറിയിലുള്ളത്. 

ഡിക്ഷണറി ഇങ്ങനെ വലുതായിക്കൊണ്ടിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ആ വളര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കും, അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും ഓക്‌സ്ഫഡ് ഡിക്ഷണറിയുടെ ചുമതലയുള്ള ജൊനാഥന്‍ ഡെന്റ് പറഞ്ഞു. പ്രാദേശിക വാക്കുകളെ കാലഹരണപ്പെട്ടു പോകാതെ സംരക്ഷിക്കുന്നതിനാണ് റീജിയണല്‍ വൊക്കാബുലറി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മാര്‍ച്ച് അവസാനത്തോടെയാണ് പുതിയ പതിപ്പ് പുറത്തിറങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ