ജീവിതം

ഇതൊരു സ്വപ്‌നമല്ല...; കൈ വഴുതി മൊബൈല്‍ ഫോണ്‍ ആഴക്കടലിലേയ്ക്ക്; കടിച്ചെടുത്ത് ഉയര്‍ന്നു വരുന്ന തിമിംഗലം ( വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

മൊബൈല്‍ ഫോണ്‍ വെളളത്തില്‍ പോയാലുളള അവസ്ഥ ആരും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. വാട്ടര്‍ പ്രൂഫായിട്ടുളള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നകാലത്ത് മൊബൈല്‍ വെളളത്തില്‍ വീഴുന്നത് ഇന്ന് ഒരു സംഭവുമല്ല. എന്നാല്‍ കടലില്‍ വീണ മൊബൈല്‍ തിമിംഗലം തിരിച്ചുകൊണ്ടുവന്നു കൈയില്‍ തന്നാലോ... അത്ഭുതപ്പെടുകയെ നിവൃത്തിയുളളു. അത്തരത്തില്‍ അമ്പരിപ്പിക്കുന്ന സംഭവമാണ് നോര്‍വെയിലെ ഹാമര്‍ഫെസ്റ്റ് ഹാര്‍ബറിലുണ്ടായത്.

സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു ഇസ ഓഫ്ദാല്‍. പെട്ടെന്ന് കൈ വഴുതി ഇസയുടെ മൊബൈല്‍ ഫോണ്‍ ആഴക്കടലിലേയ്ക്ക് പതിച്ചു. ഫോണ്‍ പോയ വിഷമത്തില്‍ ഇസയും കൂട്ടുകാരും ആകെ വിഷമിച്ച് നില്‍ക്കവേ വായില്‍ കടിച്ചുപിടിച്ച ഫോണുമായി ബലൂഗ തിമിംഗലം ഉയര്‍ന്ന് ബോട്ടിനരുകിലേയ്ക്ക്.

ആ അത്ഭുതം കണ്ട് ഒരു നിമിഷത്തേയ്ക്ക് പകച്ചുവെങ്കിലും ജലോപരിതലത്തിലെത്തിയ തിമിംഗലത്തിന്റെ വായില്‍ നിന്നും ഇസയും കൂട്ടരും ഫോണ്‍ തിരികെ വാങ്ങി. ഒപ്പം അപൂര്‍വ ദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു