ജീവിതം

കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന പന്തയം ജയിക്കാന്‍ ക്രിക്കറ്റ് താരം പീഡിപ്പിച്ചു; യുവതിയുടെ മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോയി

സമകാലിക മലയാളം ഡെസ്ക്

ന്തയം ജയിക്കാന്‍ ക്രിക്കറ്റ് താരത്തിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് മുഖത്തിന്റെ ഒരു വശം തളര്‍ന്നുപോയെന്ന് പീഡനത്തിന് ഇരയായ യുവതി. ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റര്‍ അലക്‌സ് ഹെപ്‌ബോണിന്റെ കൊടും ക്രൂരതകളാണ് ഇപ്പോള്‍ പുറത്തറിഞ്ഞിരിക്കുന്നത്. 

ഉറങ്ങിക്കിടന്ന യുവതിയെ പന്തയം ജയിക്കാനായി അലക്‌സ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഈ കേസിന്റെ വിചാരണ നടപടികള്‍ക്കിടയിലാണ് യുവതി തനിക്കേറ്റ ക്രൂരപീഡനത്തിന്റെ വേദനങ്ങള്‍ കോടതിയില്‍ പറഞ്ഞത്. ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാന്‍ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു യുവതിയ്ക്ക് നേരിട്ട പീഡനം.

ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലര്‍ക്കിന്റെ കാമുകിയായിരുന്നു യുവതി. ക്ലാര്‍ക്കിനൊപ്പം കിടക്കുമ്പോഴാണ് അലക്‌സ് മുറിയിലേക്ക് കടന്നുവന്ന് ഇവരെ പീഡിപ്പിച്ചത്. ജോ ക്ലാര്‍ക്കാണ് തന്നെ കടന്നുപിടിച്ചതെന്നാണ് ആദ്യം യുവതി കരുതിയത്, എന്നാല്‍ മറ്റൊരാളാണ് ഒപ്പമെന്ന് മനസിലായതോടെ ശക്തമായി തള്ളി മാറ്റി. എന്നാല്‍ അലക്‌സ് കാലുകള്‍ ബലമായി പിടിച്ചുവെച്ച് പീഡനം തുടര്‍ന്നു. പീഡനം തന്നെ മാനസികവും ശാരീരികവുമായും ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി അറിയിച്ചു.

മുഖത്തിന്റെ ഒരു വശം തളര്‍ന്നുപോയി. ഒരിക്കലും പുഞ്ചിരിക്കാന്‍ സാധിക്കാത്ത വിധമായി മുഖം മാറി. സ്‌ട്രോ ഉപയോഗിച്ച് മാത്രമാണ് വെള്ളം പോലും കുടിക്കാന്‍ സാധിച്ചത്. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നു. 2017 ഏപ്രില്‍ ഒന്നിന് നടന്ന പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെയും മുക്തയായിട്ടില്ലെന്ന് യുവതി അറിയിച്ചു. ഇവരുടെ കാമുകന്‍ ജോ ക്ലര്‍ക്കും പന്തയത്തിലെ കണ്ണിയാണെന്ന് വളരെ വൈകിയാണ് മനസിലാക്കുന്നത്. 

ഒരു മാംസ കഷ്ണത്തോട് എന്ന രീതിയിലാണ് അലക്‌സ് യുവതിയോട് പെരുമാറിയതെന്ന് ജഡ്ജിയും നിരീക്ഷിച്ചു. വിചാരണ തീര്‍ന്ന് അലക്‌സ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷ അധികം വൈകാതെ ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍