ജീവിതം

ചന്ദ്രന്‍ ചുരുങ്ങുന്നു; ഉപരിതലത്തില്‍ ചുളിവുകള്‍ വീണതായി പഠനം; പ്രകമ്പനങ്ങള്‍ക്ക് കാരണമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചുരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചന്ദ്രന്റെ ഉപരിതലത്തില്‍ ചുളിവുകള്‍ കണ്ടെത്തിയതായാണ് പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചന്ദ്രന്റെ ആന്തരികഭാഗം തണുക്കുന്നതിന്റെ ഭാഗമായിട്ടാണ് ചന്ദന്റെ ഉപരിതലം ചുരുങ്ങുന്നത്. ഇത് ചന്ദ്രനിലെ പ്രകമ്പനങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് നാസയുടെ കണ്ടെത്തല്‍. 

നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങള്‍ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തല്‍. ഭൂമിയെ പോലെ അന്തരീക്ഷത്തില്‍ പാളികളില്ലാത്തത് കൊണ്ടാവും ഇത്തരത്തില്‍ ചുരുങ്ങുന്നതെന്നാണ് നിഗമനം. 

മുന്തിരി ഉണങ്ങുമ്പോള്‍ ചുരുങ്ങുന്നതുപോലെയാണ് ചന്ദന്റെ ഉപരിതലത്തിലും ചുളിവുകള്‍ കാണുന്നത് എന്നാണ് പറയുന്നത്. ചെറുതാകുന്നതിന്റെ ഭാഗമായാണ് ചന്ദ്രനില്‍ ചുളിവുകള്‍ രൂപപ്പെടുന്നത്. ഇത് പ്രകമ്പനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നത്. ചുരുങ്ങുന്നതിലൂടെ ചന്ദനില്‍ കുത്തനെയുള്ള മലകള്‍ രൂപപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ചന്ദ്രന്‍ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ചുരുങ്ങിയതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രകമ്പനങ്ങളില്‍ ചിലത് വളരെ അധികം ശക്തിയേറിയതാണ് എന്നാണ് പറയപ്പെടുന്നത്. നേച്ചര്‍ ജിയോസയന്‍സസ് എന്ന ജേണലിനാണ് ഈ കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും