ജീവിതം

മദ്യപരുടെ പറുദീസയില്‍ സുവര്‍ണാവസരം; കരീബീയന്‍ കടലിലെ ഒഴുകുന്ന ബാറില്‍ വിലകൂടിയ മദ്യം വിളമ്പാം

സമകാലിക മലയാളം ഡെസ്ക്

കിംഗ്സ്റ്റണ്‍: മദ്യപിക്കുന്നവരുടെ പറുദീസകളില്‍ ഒന്നാണ് ജമൈക്കയിലെ കരീബിയന്‍ കടലിലെ ഫ്‌ലോട്ടിങ് ബാര്‍. ഫ്‌ളോയിഡ് ഫോര്‍ബ്‌സിന്റെ 
ഫ്‌ളോയിഡ്‌സ് പെലികന്‍ ബാറില്‍ ഇരുന്ന് മദ്യം കഴിക്കുന്നതിനെ കുറിച്ച് സ്വപ്‌നം കാണുന്നവര്‍ നിരവധിയുണ്ട് ഈ ലോകത്ത്. ഇപ്പോള്‍ ഇവിടെ മദ്യം വിളമ്പാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഫ്‌ളോയിഡ് ഫോര്‍ബ്‌സ്. 

ജമൈക്കയിലെ കരീബീയന്‍ കടലില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫ്‌ലോട്ടിങ് ബാറിലേക്ക് എത്തണമെങ്കില്‍ ബോട്ടിനെ ആശ്രയിക്കണം. ബ്ലാക്ക് റിവര്‍, ട്രഷര്‍ ബീച്ച് എന്നിവിടങ്ങളില്‍ നിന്നുമാണ് യാത്ര തിരിക്കേണ്ടത്. കഴിഞ്ഞ പതിനെട്ടുവര്‍ഷവും ഈ ഫ്‌ലോട്ടിങ് ബാറില്‍ എത്തുന്നവര്‍ക്ക് മദ്യം ഒഴിച്ചു കൊടുക്കുന്നതും അവരുടെ സന്തോഷത്തില്‍ പങ്കാളിയാകുന്നതും ഫ്‌ളോയിഡ് ഫോര്‍ബ്‌സാണ്. ഇപ്പോള്‍ ഈ വേനല്‍ക്കാലത്ത് ഒരു ഇടവേള വേണമെന്നാണ് ഫ്‌ളോയിഡിന്റെ ആഗ്രഹം. ഇതിനായി പരസ്യം നല്‍കിയിരിക്കുകയാണ് ഫ്‌ളോയിഡ്.

വിര്‍ജിന്‍ ഹോളിഡേയാണ് പരസ്യം തയ്യാറാക്കിയത്. ഫ്‌ളോയിഡ് ഫോര്‍ബ്‌സിന്റെ ഫ്‌ളോയിഡ്‌സ് പെലികന്‍ ബാറില്‍ വരുന്നവര്‍ക്ക് മദ്യം ഒഴിച്ചു കൊടുക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമാണ് അവസരം. ബ്രീട്ടീഷ് പൗരന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് പരസ്യത്തില്‍  പറയുന്നത്. കോക്ക്‌ടെയില്‍ പാര്‍ട്ടികളിലും മറ്റും മദ്യം വിളമ്പലാണ് ജോലിയുടെ സ്വാഭാവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ