ജീവിതം

നമസ്‌കാരത്തിനിടയില്‍ വാപ്പയുടെ മുതുകിലേക്ക്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്: വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ അത്ര സന്തോഷത്തോടെ ചിരിക്കാനോ ആസ്വദിക്കാനോ ഒന്നും മുതിര്‍ന്നവര്‍ക്ക് കഴിയാറില്ല. നിഷ്‌കളങ്കത നഷ്ടപ്പെടുന്നത് തന്നെയാണ് ഇതിന്റെ കാരണവും. അതുകൊണ്ടു തന്നെ നമ്മള്‍ കുഞ്ഞുങ്ങളുടെ കുരുത്തക്കേടുകളും കുസൃതികളുമെല്ലാം ഏറെ ആസ്വദിക്കാറുണ്ട്. അത്തരത്തില്‍ അച്ഛനോട് കുസൃതി കാണിക്കുന്ന കുഞ്ഞു മകളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 

നമസ്‌കാരത്തിനെത്തിയ ബാപ്പയ്‌ക്കൊപ്പം വന്ന കുഞ്ഞുമകളാണ് സോഷ്യല്‍മീഡിയയിലെ താരം. വാപ്പ നമസ്‌കരിക്കുന്നതിനിടയില്‍ കുസൃതികാണിക്കുന്ന മിടുക്കിയുടെ വീഡിയോയ്ക്ക് ഏറെ ആരാധകരാണുള്ളത്. ശ്രീനഗര്‍ ജാമിയ മസ്ജിദ് പള്ളിയില്‍ നിന്നുള്ള വീഡിയോയാണിത്. പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന വാപ്പയുടെ മുതുകിലേക്ക് ഇവര്‍ ചാടിക്കയറുകയായിരുന്നു. മുതുകില്‍ ചാടിക്കയറിയ പെണ്‍കുട്ടി രണ്ട് തവണ ഇത് ആവര്‍ത്തിച്ചു. 

അതേസമയം, മകളെ ശ്രദ്ധിക്കാതെ വാപ്പ നമസ്‌കാരം തുടരുകയും ചെയ്തു. എന്നാല്‍ മൂന്നാം തവണ മുതുകില്‍ കയറിയ പെണ്‍കുട്ടി നമസ്‌കരിക്കുന്നതിനിടയില്‍ വാപ്പയുടെ പുറത്തു നിന്ന് തലകുത്തി താഴെ വീഴുകയാണുണ്ടായത്. ഏതായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി