ജീവിതം

'സ്വന്തം വിവാഹത്തിന് അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഇരിക്കണം, ഭാര്യയെ താലിചാര്‍ത്തുന്നത് സഹോദരി'; വ്യത്യസ്തം ഈ വിവാഹം

സമകാലിക മലയാളം ഡെസ്ക്

സ്വന്തം വിവാഹത്തിന് പോലും പങ്കെടുക്കാനാവാത്ത പുരുഷന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ഒരു വിഭാഗമുണ്ട്. ഗുജറാത്തിലെ ആദിവാസി ഗ്രാമങ്ങളിലാണ് വരന്‍ ഇല്ലാതെ കല്യാണം നടക്കുന്നത്. വരന്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഇരിക്കുമ്പോള്‍ വരന്റെ സഹോദരിയാണ് വധുവിനെ വാരണമാല്യം ചാര്‍ത്തി വീട്ടിലേക്ക് കൊണ്ടുവരുന്നത്. മൂന്ന് ഗ്രാമങ്ങളിലാണ് വ്യത്യസ്തമായ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. 

അവിവാഹിതകളായ സഹോദരിമാരാണ് വരനു വേണ്ടി വിവാഹം കഴിക്കുക. സഹോദരി ഇല്ലെങ്കില്‍ കുടുംബത്തിലെ ഏതെങ്കിലും പെണ്‍കുട്ടിയാവും താലികെട്ടുക. വരന്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഇരിക്കുമ്പോള്‍ സഹോദരി വധുവിന്റെ വീട്ടില്‍ എത്തി വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരും. കാലാകാലങ്ങളായി ഗ്രാമത്തിലുള്ളവര്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണിത്. ഇത് ലംഘിക്കുന്നവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടാകും എന്നാണ് പറയപ്പെടുന്നത്. 

പാരമ്പര്യത്തെ മറികടന്ന് പലരും വിവാഹം കഴിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരുടെ ദാമ്പത്യം തകരുകയോ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുകയോ ചെയ്തിട്ടുണ്ടെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വിവാഹ വേഷത്തില്‍ വരന്‍ ഒരുങ്ങുമ്പോഴും സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇവിടത്തെ പുരുഷന്മാര്‍ക്ക് കഴിയാറില്ല. സുര്‍കെദ, സനാദ, അംബല്‍ എന്നീ ഗ്രാമങ്ങളിലാണ് വ്യത്യസ്തമായ വിവാഹം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത