ജീവിതം

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷയ്ക്കു വേണ്ടി സമയനിര്‍വഹണത്തിനുള്ള സൂചനകള്‍/എളുപ്പവഴികള്‍ എന്തെല്ലാം

സമകാലിക മലയാളം ഡെസ്ക്

ത്സരപരീക്ഷകളില്‍ സമയനിര്‍വഹണം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് ബാങ്കിംഗ് പരീക്ഷകളില്‍ ഇതിനു വലിയ പങ്കുണ്ട്. നിങ്ങള്‍ക്ക് എസ്ബിഐ ക്ലര്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടണമെങ്കില്‍ സമയത്തിനെ എങ്ങനെ ഉപയോഗിക്കാമെന്ന് അറിഞ്ഞിരിക്കണം. പരീക്ഷയുടെ തയ്യാറെടുപ്പിന്റെ പ്രാരംഭനിലയിലും പിന്നെ പരീക്ഷാ സമയത്തും സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ കഴിവുണ്ടെങ്കില്‍ ഉയര്‍ന്ന മത്സരപ്പരീക്ഷകളില്‍ നിര്‍ഭയമായി പരീക്ഷ എഴുതുവാന്‍ സാധിക്കും.

ബാങ്കുകളുടെ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിന് സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനുള്ള കഴിവ് സ്വായത്തമാക്കേണ്ടതാണ്. ഈ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സ്വായത്തമാക്കാനുള്ള വിദ്യകളാണ് താഴെ:

സമയനിര്‍വഹണത്തിനായുള്ള എളുപ്പവഴികള്‍

SBI ക്ലര്‍ക്ക് പരീക്ഷ വിജയിക്കാനുള്ള സര്‍വ്വപ്രധാനമായ കാര്യം നമ്മള്‍ മനസ്സില്‍ വെക്കേണ്ടത് പരീക്ഷയുടെ പൂര്‍ണ്ണഘട്ടങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതാണ്.  SBI ബാങ്കുകളില്‍ ക്ലറിക്കല്‍ തസ്തികകളില്‍ നിയമനം കിട്ടണമെങ്കില്‍ പരീക്ഷയുടെ 3 ഘട്ടങ്ങള്‍ കടക്കണം.

പ്രാഥമിക പരീക്ഷ
പ്രധാന പരീക്ഷ
ഭാഷാപ്രാവിണ്യ പരീക്ഷ
    
പരീക്ഷയ്ക്ക് തയ്യാറാകുന്നതിന് മുന്‍പ് സമയ നിര്‍വഹണത്തിന്റെ ചില അളവുകോല്‍ അറിയേണ്ടത് പ്രധാനമാണ്. അതായത് ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പ്. നിങ്ങളുടെ ശക്തമായതും ദുര്‍ബലമായതുമായ പ്രദേശങ്ങള്‍ അറിയുക, വേഗതയും കൃത്യതയും പരിപാലിക്കുക, തന്ത്രത്തിന്റെ ആസൂത്രണവും, ചെറിയ നുറുങ്ങുകളും അറിയുക, ഒപ്പം പെട്ടെന്ന് കണക്കുകൂട്ടാനുള്ള തന്ത്രങ്ങളും അറിയണം.

താഴെപ്പറയുന്ന ഓരോ വിഭാഗത്തിന്റെയും പ്രധാനമായ സമയനിര്‍വഹണ നുറുങ്ങുകള്‍ നമുക്ക് പരിശോധിക്കാം.

1.പരീക്ഷാരീതി അറിയുക

തയ്യാറെടുക്കുന്ന പരീക്ഷയുടെ രീതി അറിയേണ്ടത് വളരെ പ്രധാനമായ കാര്യമാണ്.  സമയനിര്‍വഹണ നുറുങ്ങുകള്‍ പ്രയോജനകരമാകണമെങ്കില്‍ നിങ്ങള്‍ക്കു പരീക്ഷാരീതിയിലും പരീക്ഷാ പാഠ്യപദ്ധതിയിലും അസാമാന്യ കഴിവ് ഉണ്ടായിരിക്കണം. സമയം 60 മിനിട്ടായി കുറച്ച്, അതായത് ഒരു ചോദ്യത്തിനായി 36 സെക്കന്റുകള്‍ നല്‍കുന്നു.  താഴെപറയുന്ന പരീക്ഷാ രീതി പരിശോധിക്കാം.

2.പരീക്ഷയുടെ ഓരോ വിഭാഗത്തിന്റെയും നിശ്ചിത സമയപരിധി

SBI ക്ലര്‍ക്ക് പരീക്ഷ വിജയിക്കുന്നതിനുള്ള ലക്ഷ്യത്തിനുപരി നിങ്ങള്‍ പരീക്ഷയ്ക്ക് ഓരോ വിഭാഗത്തിന്റെയും കൃത്യമായ സമയം ഉപയോഗിക്കാന്‍ പഠിക്കണം.  ഒരു ചോദ്യം വായിക്കാന്‍ 2 മിനിട്ട് എടുക്കാം, ഒപ്പം ഇംഗ്ലീഷ് വിഭാഗത്തില്‍ തുടങ്ങുക, അല്ലെങ്കില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ അറിവും പരിജ്ഞാനവുമുള്ള ഭാഗം തിരഞ്ഞെടുക്കുക.  പെട്ടെന്നുള്ള പാഠാവര്‍ത്തനത്തിനു വേണ്ടി 5 മിനിട്ടു മുതല്‍ 8 മിനിട്ടു വരെ എടുക്കാം.

ഇനി നമുക്ക് സമയ നിര്‍വഹണത്തിനായി ഓരോ നുറുങ്ങുകള്‍ പരിശോധിക്കാം

ഇംഗ്ലീഷ് വിഭാഗം : - നിങ്ങള്‍ക്ക് വ്യാകരണനിയമങ്ങളില്‍ അറിവുണ്ടെങ്കില്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ പരീക്ഷയുടെ ഏറ്റവും എളുപ്പമുള്ള ഒരു വിഭാഗം ഇതാണ്. 

പ്രധാന നുറുങ്ങുകള്‍

വായന മനസ്സിലാക്കുന്ന വിഭാഗത്തില്‍ ബന്ധപ്പെട്ട ചോദ്യത്തില്‍ ആദ്യം തുടങ്ങുക, ആദ്യം ചോദ്യം വായിക്കുക, പിന്നീട് ഖണ്ഡിക വായിക്കുക അതിനുശേഷം ചോദ്യം പരിഹരിക്കുക.
എല്ലാ ചോദ്യങ്ങളും ശ്രദ്ധാവപൂര്‍വ്വം വായിക്കുക തുടര്‍ന്ന് Option കള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക, Option കളുമായി ആശയക്കുഴപ്പത്തിലാകരുത്, ഓരോന്നായി പരിഹരിച്ച് ഉത്തരം നല്‍കുക.

വായിച്ചു മനസ്സിലാക്കാന്‍ ഖണ്ഡിക വായിച്ചതിനുശേഷം പദാവലിയുമായ ബന്ധപ്പെട്ട ശേഷം വിഷയങ്ങളിലേക്ക് നീങ്ങുക, കാരണം, അവ കുറച്ച് സമയം എടുക്കുന്നതാണ്.

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂട്

ചോദ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍പ് ഇവ ശ്രദ്ധാപൂര്‍വം വായിക്കുക.

പ്രധാനപ്പെട്ട നുറുങ്ങുകള്‍

നിങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ശക്തമായ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആദ്യം പരിഹരിക്കാന്‍ ശ്രമിക്കുക.

ഏതെങ്കിലും തരത്തിലുള്ള ഊഹങ്ങളില്‍ ഏര്‍പ്പെടരുത്.
നിങ്ങളുടെ കണക്കുകൂട്ടലുകളെ മെച്ചപ്പെടുത്തുകയും ചോദ്യങ്ങളുടെ കണക്കുക്കൂട്ടലുകളുടെ ഭാഗം കുറക്കുവാനും ശ്രമിക്കുക.
എല്ലാ സൂത്രവാക്യങ്ങളും പട്ടികകളും ചതുരം, സ്തൂപം, സ്‌ക്വയര്‍ റൂട്ട്, ക്യൂബ് റൂട്ട് ഇവ മനസ്സിലാക്കുക.

ന്യായവാദം :- ലളിതമായ യുക്തി ഉപയോഗിക്കുവാന്‍ പ്രാപ്തരാണെങ്കില്‍ ഏറ്റവും എളുപ്പമുള്ള ഭാഗമാണ് ന്യായവാദം. 

പ്രധാന നുറുങ്ങുകള്‍ 

ചോദ്യങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ പെട്ടെന്ന് വായിക്കുക.
പരീക്ഷാ സമയത്തും പരീക്ഷയ്ക്ക് തയ്യാറാകുന്ന സമയത്തും ചോദ്യങ്ങള്‍ പരിഹരിക്കാനുള്ള എളുപ്പവഴികളും ലളിതമായ തന്ത്രങ്ങളും പഠിക്കുക.

മറ്റു വിഷയങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ദിശയും ദൂരവും ക്രമീകരണങ്ങളും പാന്റേണ്‍ (രീതി), രക്തബന്ധം, ഗണിതപരമായ അസമത്വങ്ങള്‍, കോഡിംഗ്, ഡീകോഡിംഗ്, ഡിലോഗിസം എന്നിവയാണ് ഏറ്റവും എളുപ്പമുള്ള വിഷയങ്ങള്‍.
ലളിതമായ യുക്തി പ്രയോഗിച്ചു കൊണ്ട് ചോദ്യങ്ങള്‍ പരിഹരിക്കുവാന്‍ ലളിതമായ തന്ത്രങ്ങള്‍ സ്വീകരിക്കുക.

3.വേഗമേറിയ സൂക്തവാക്യങ്ങളും സൂത്രവാക്യങ്ങളും പഠിക്കുക.

ന്യായവാദ വിഭാഗം പരിഹരിക്കുവാന്‍ സ്വന്തമായ തന്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ആദ്യം ആശയങ്ങള്‍ വളരെ കൃത്യമായി വ്യക്തമാക്കുക. എന്നിട്ട് ചോദ്യങ്ങള്‍ പരിഹരിക്കുക. പ്രധാനമായ വിഭാഗത്തില്‍ ശരിയായ സമയം വിനിയോഗിക്കുക.
കൗശല പൂര്‍വ്വമായ പരിഹാരങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുക. അതിലൂടെ കഠിന ചോദ്യങ്ങള്‍ക്കായി മൊത്തത്തില്‍ നിങ്ങളുടെ സമയം ലാഭിക്കുക. ഏതെങ്കിലും വിഭാഗത്തില്‍ കഠിനമായ ചോദ്യങ്ങള്‍ കണ്ടാല്‍ Seasonal Cut Off ചെയ്യാന്‍ ആവശ്യമായ ചോദ്യങ്ങള്‍ മാത്രം പരിഹരിക്കാന്‍ ശ്രമിക്കുക.

നിങ്ങള്‍ എന്തെങ്കിലും ഒരു വിഭാഗത്തില്‍ ശക്തയാണെങ്കില്‍ SBI ക്ലാര്‍ക്ക് പരീക്ഷ. നിങ്ങള്‍ ആ വിഭാഗത്തില്‍ ആരംഭിക്കുക. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒപ്പം പരീക്ഷയുടെ മൊത്തത്തിലുള്ള പ്രകടനവും മെച്ചപ്പെടുത്താനാകും.

SBI ക്ലാര്‍ക്ക് പരീക്ഷയും സമയ നിര്‍വ്വഹണ നുറുങ്ങുകള്‍ക്കായി താഴെ പറയുന്ന അഭിപ്രായ വിഭാഗത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.

Grade Up SBI Cadre Preparaton ഡൗണ്‍ലോഡ് ചെയ്യാന്‍ മറക്കരുത്.
സ്വാതന്ത്രപഠന സാമഗ്രഹികള്‍, ക്വിസ്സുകള്‍, മോക്ക ടെസ്റ്റുകള്‍ മുന്‍ വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ഒപ്പം പരീക്ഷയുമായി ബന്ധപ്പെട്ട Up date കളും ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍