ജീവിതം

കാത്തിരുന്നു കിട്ടിയ ഓര്‍ഡര്‍ റദ്ദാക്കി; അലറിക്കരഞ്ഞ് ഡെലിവറി ബോയ്; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

നിക്ക് കിട്ടിയ ഓര്‍ഡര്‍ കൃത്യസമയത്ത് എത്തിക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ആയിരിക്കും ഓരോ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റുമാരും. മഴയും വെയിലും ഒന്നും നോക്കാതെ സ്‌കൂട്ടറില്‍ പായുന്ന അവര്‍ ഇന്ന് നമുക്ക് പതിവ് കാഴ്ചയാണ്. എത്തിക്കാന്‍ കുറച്ചു വൈകിയതിന് ചീത്ത പറയുകയും മോശം റിവ്യൂ ഇടുകയും ചെയ്യുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. കാത്തിരുന്നു കിട്ടിയ ഓര്‍ഡര്‍ റദ്ദാക്കിയത് അറിഞ്ഞ് അലറി കരയുന്ന ഒരു ഡെലിവറി ബോയാണ് ലോകത്തെ നോവിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഡെലിവറിക്കായി ബൈക്കില്‍ എത്തിയ ദാള്‍ട്ടോ എന്ന യുവാവ് റോഡില്‍ നിന്ന് ഉച്ചത്തില്‍ കരയുന്നതാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ എടുക്കുന്ന ആളോട് തന്റെ സങ്കടങ്ങള്‍ പറഞ്ഞു കരയുന്നതും കാണാം. സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി സാധാനം വാങ്ങി എത്തിയപ്പോള്‍ ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കിയതാണ് ഇയാളെ വിഷമിപ്പിച്ചത്. 

ഇന്നത്തെ ദിവസം തനിക്ക് ഓര്‍ഡറുകളൊന്നും ലഭിച്ചിരുന്നില്ലെന്നും കാത്തിരുന്നു കിട്ടിയ ഓര്‍ഡറായിരുന്നു എന്നുമാണ് കരഞ്ഞുകൊണ്ട് ഇയാള്‍ പറയുന്നത്. 2 ലക്ഷം ഇന്തോനേഷ്യന്‍ റുപ്യ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) വില വരുന്ന വസ്തുക്കളാണ് ഇയാള്‍ വാങ്ങിയത്. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് ദാര്‍ട്ടോ എന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ വൈറലായതോടെ ഏജന്റിന്റെ കൈയില്‍ നിന്ന് പണം എടുത്ത് സാധനങ്ങള്‍ വാങ്ങുന്നതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ