ജീവിതം

കുഞ്ഞിനെ 'പാട്ടിലാക്കി' ഡോക്ടറുടെ കുത്തിവയ്പ്പ്; അമ്പരന്ന് അച്ഛന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചുകുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് പിരിമുറുക്കമാണ്. 
കരച്ചിലും ബഹളവുമായിരിക്കും മിക്ക കുട്ടികളും. എന്നാല്‍ ചില ഡോക്ടര്‍മാരുടെ അടുത്ത് കുട്ടികള്‍ പെട്ടെന്ന് ഇണങ്ങുന്നത് കാണാം. അത്തരത്തിലൊരു ഡോക്ടറിന്റെയും കുഞ്ഞിന്റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് രക്തമെടുക്കുകയാണ് ഈ ഡോക്ടര്‍. കുഞ്ഞിന്റെ കൈകളില്‍ പിടിച്ച് മുഖത്ത് നോക്കി പാട്ടുപാടി ശ്രദ്ധ തിരിച്ചാണ് ഡോക്ടര്‍ വിദഗ്ധമായി ഇണക്കുന്നത്. പാട്ടില്‍ മുഴുകിയിരിക്കുന്ന കുഞ്ഞ്. ഷാനോന്‍ വെമിസ് എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുത്തിവെയ്ക്കുന്നത് പോലും അറിയാതെ പാട്ടില്‍ മുഴുകിയിരിക്കുകയാണ് കുഞ്ഞ്. 

ഡോക്ടര്‍ റയാന്‍ കോറ്റസിയാണ് ഈ പാട്ടുകാരന്‍. സാധാരണ രക്തം പരിശോധിക്കുമ്പോള്‍ മകള്‍ അസ്വസ്ഥയാകാറുണ്ടെന്നും ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രതികരണമെന്നും അച്ഛന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്