ജീവിതം

തീരം നിറയെ 'മഞ്ഞു മുട്ടകള്‍'; അമ്പരന്ന് സഞ്ചാരികള്‍

സമകാലിക മലയാളം ഡെസ്ക്

ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. മഞ്ഞുമൂടി കിടക്കുന്ന മലനിരകളും മറ്റും കാണാന്‍ സഞ്ചാരികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സമയമാണിത്. ഈസമയത്ത് ഫിന്‍ലന്‍ഡില്‍ നിന്നും പകര്‍ത്തിയ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മഞ്ഞിന്റെ വലിയ മുട്ടകളെ പോലെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത്. ഫിന്‍ലന്‍ഡിന്റെയും സീഡന്റെയും നടുവിലുള്ള ഗള്‍ഫ് ഓഫ് ബഥാനിയയിലെ ഹിലൗട്ടോ ദ്വീപിലാണ് രണ്ട് ദിവസം മുന്‍പ് മഞ്ഞിന്റെ മുട്ടകള്‍ ആകാശത്ത് നിന്നും വീണത്.

റിസ്‌റ്റോ മറ്റില എന്ന ഫോട്ടോഗ്രാഫര്‍ക്കാണ് ഈ അത്ഭുതപ്രതിഭാസം പകര്‍ത്താനുളള ഭാഗ്യം ലഭിച്ചത്. ഭാര്യയോടൊപ്പം ദ്വീപിലെ ഒരു ബീച്ചിലായിരുന്നു റിസ്‌റ്റോ. കാലാവസ്ഥ മൈനസ് ഒന്നിലും താഴെയായിരുന്നു. കാറ്റും വീശുന്നുണ്ടായിരുന്നു. പെട്ടെന്നാണ് മഞ്ഞ് പെയ്യാന്‍ തുടങ്ങിയത്. കടലിനോട് ചേര്‍ന്ന പ്രദേശത്തെ മഞ്ഞുകഷ്ണങ്ങള്‍ക്ക് മുട്ടയുടെ രൂപമായിരുന്നു. ബീച്ചില്‍ നിറയെ മഞ്ഞിന്റെ മുട്ടകള്‍ കൊണ്ട് നിറഞ്ഞു. അത്ഭുതപ്രതിഭാസം അപ്പോള്‍ തന്നെ റിസ്‌റ്റോ ക്യാമറയില്‍ പകര്‍ത്തി. വലിയ മഞ്ഞുപാളികള്‍ തിരമാലകളില്‍ വീണ് കറങ്ങിയതിനാലാണ് തീരത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് മഞ്ഞുമുട്ടകള്‍ കണ്ടതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി