ജീവിതം

കാറിന്റെ ചില്ലു പൊട്ടിക്കാല്‍ കല്ലെറിഞ്ഞു, ബൂമറാങ് പോലെ കല്ല് തിരിച്ചടിച്ചു; മോഷണശ്രമം ഉപേക്ഷിച്ച് കള്ളന്‍ ഓടി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രു കള്ളന്റെ മോഷണശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. കാര്‍ മോഷ്ടിക്കാനായി ചില്ല് തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കള്ളന് കിട്ടിയ പണി ചിരിപടര്‍ത്തുകയാണ്. ചില്ലുപൊട്ടിച്ച് കാറിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലായിരുന്നു കള്ളന്‍. ഇത് എട്ടു നിലയില്‍ പൊട്ടി എന്നു മാത്രമല്ല തിരിച്ചടിയും വാങ്ങിയാണ് കള്ളന്‍ സ്ഥലം വിട്ടത്. ചില്ല് തകര്‍ക്കാന്‍ എറിഞ്ഞ കല്ല് തിരിച്ചുവന്ന് കള്ളന്റെ മുഖത്ത് കൊള്ളുകയായിരുന്നു. പരിക്കേറ്റതോടെ മോഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിലെ ഡര്‍ഹാം സ്വദേശിയായ മാര്‍ട്ടിന്‍ ക്രെയ്ഗിന്റെ വീട്ടിലാണ് സംഭവം നടന്നത്. 

വീട്ടുമുറ്റത്ത് പാര്‍ക് ചെയ്തിരുന്ന കാറാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതിനായി നിലത്തു കിടന്നിരുന്ന വലിയ കല്ലെടുത്ത് ചില്ലില്‍ എറിഞ്ഞാല്‍ ചില്ല് പൊട്ടിയിട്ടെങ്കിലും മുഖത്ത് കാര്യമായി തന്നെ പരിക്കുപറ്റി. വേദനയില്‍ പുളഞ്ഞ ഇയാള്‍ നിലത്തിരുന്നു പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ഇത് പുറത്തുവന്നതോടെ കള്ളന് പറ്റിയ അമളി വൈറലായി. എന്തായാലും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും