ജീവിതം

'നല്ലവിഷമുള്ള രാജവെമ്പാലയാണ്'; പാമ്പുപിടുത്തക്കാരൊഴികെയുള്ളവരെല്ലാം മാറിനിന്നു, ഞെട്ടിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പാമ്പുകളെ കഴിക്കുന്ന ആളുകളാണ് തായിലന്റുകാര്‍. ഇഴജന്തുക്കളെ സാധാരണ അവര്‍ക്ക് പേടിയും കുറവാണ്. എന്നാല്‍ തായ്‌ലന്റിലെ ബാങ്കോക്കിലെ ഹൗസിങ് എസ്‌റ്റേറ്റില്‍ കണ്ടെത്തിയ പാമ്പിനെക്കണ്ട് ആളുകളെല്ലാം അല്‍പം ഭയന്നു. പേടിച്ച് വിറച്ച സെക്യൂരിറ്റി ജീവനക്കാര്‍ ഒടുവില്‍ പാമ്പുപിടുത്തക്കാരെ വിളിച്ചു.

വമ്പന്‍ രാജവെമ്പാലെ കുടുക്കാന്‍ പാമ്പുപിടുത്തക്കാരുടെ ഒരു സംഘം തന്നെയാണ് എത്തിയത്. നല്ല വിഷമുള്ള രാജവെമ്പാലയാണ് ഇനമെന്ന് പാമ്പ് പിടുത്തക്കാര്‍ ആദ്യമേ സാക്ഷ്യപ്പെടുത്തി. ഇവരെത്തിയപ്പോഴേക്കും പാമ്പ് ആകെ പരക്കം പായാന്‍ തുടങ്ങി. 

വിറളി പിടിച്ച പാമ്പ് ഒടുവില്‍ ഓവുചാലിലെ ഒരു വലിയ പൈപ്പിലേക്ക് ചെന്ന് കയറി. അതിനകത്ത് നിന്നിറങ്ങാന്‍ പറ്റാതായ പാമ്പിനെ നോക്കി പാമ്പ് പിടുത്തക്കാര്‍ കുറച്ച് സമയം നോക്കി നിന്നു. പാമ്പ് തനിയെ ഇറങ്ങുന്നതും നോക്കി സംഘം കുറച്ചുനേരം കാത്തിരുന്നു. 

അത് നടക്കാതായപ്പോള്‍ പാമ്പുപിടുത്തക്കാര്‍ വെളളം കെട്ടിനില്‍ക്കുന്ന ഓവുചാലിലേക്ക് ഇറങ്ങുകയായിരുന്നു. ഒടുവില്‍ ഒരുപാട് കഷ്ടപ്പെട്ടാണ് അതിനെ പിടിച്ചത്. എങ്ങനെയെങ്കിലും പിടിക്കുമ്പോഴേക്കും പാമ്പ് ശക്തമായി കുതറി രക്ഷപ്പെടുകയായിരുന്നു. 

എന്തായാലും തങ്ങളുടെ കരിയറില്‍ ഇതുവരെ പിടിച്ച പാമ്പുകളില്‍ മൂന്നാമത്തെ വലിയ പാമ്പാണിതെന്നാണ് സംഘം അവകാശപ്പെടുന്നത്. 13 അടി നീളവും 15 കിലോ തൂക്കവുമുണ്ട് ഇതിന്. ഇത്രയും വലിപ്പമുള്ള രാജവെമ്പാലകളെ കണ്ടുകിട്ടാന്‍ പ്രയാസമാണെന്നാണ് സംഘം പറയുന്നത്. ഉഗ്രവിഷമുള്ള രാജവെമ്പാലയെ വനപാലകര്‍ക്ക് കൈമാറിയാണ് സംഘം മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്