ജീവിതം

"കൈവിടില്ല കുഞ്ഞേ, കൂടൊരുക്കും നിനക്ക് ഞാൻ " കിടപ്പാടം പോയ വേദനയിലും ഓമനപ്പക്ഷിയെ ഉള്ളംകൈയിൽ ചേർത്ത് ആദിത്യൻ 

സമകാലിക മലയാളം ഡെസ്ക്

സ്വന്തം തെറ്റുകൊണ്ടല്ലെങ്കിലും ബാങ്കുകാർ വീട് ജപ്തി ചെയ്ത് പോകുമ്പോൾ ഓമനിച്ച് വളർത്തിയ കുഞ്ഞിക്കിളിയെ കൈവിടാതെ ബാലൻ. ചാവക്കാട് കോടതിയുടെ ഉത്തരവ് പ്രകാരം കുന്ദംകുളം തൃശ്ശൂര്‍ റോഡരികില്‍ മധുരഞ്ചേരി ബിന്നിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ണുനനയിക്കുന്നത്. 

ഫിലിപ് ജേക്കബ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ
ഫിലിപ് ജേക്കബ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ

അച്ഛന്‍ ബിന്നിയും അമ്മ സിലിയും സ്ഥലത്തില്ലാഞ്ഞിട്ടും തങ്ങളാൽ കഴിയുംവിധം ജപ്തി ഒഴിവാക്കാൻ ആദിത്യനും രണ്ട് സഹോദരങ്ങളും പ്രതിരോധം തീര്‍ത്തു. കതകുകൾ അകത്തുനിന്ന് പൂട്ടി മണ്ണെണ്ണയിൽ കുളിച്ചുനിൽക്കുകയായിരുന്നു അവർ മൂന്ന് പേർ. ഇരുകൈകളും കൂപ്പി ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാമോ ഞങ്ങളെ ചതിച്ചതല്ലേ ഞങ്ങൾക്ക് ജീവിക്കണ്ടേ എന്ന് ജനൽപാളികൾക്കപ്പുറത്തുനിന്ന് ചോദിക്കുകയായിരുന്നു അവർ. ഫയർഫോഴ്സ് ഉള്‍പ്പെടെ എത്തി കതക് പൊളിച്ച് അകത്തു കടന്നു. നിലവിളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. 

2004 മുതൽ തുടങ്ങിയ നിയമ പോരാട്ടത്തിനാണ് ഇന്നലെ അവസാനമായത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ 15 വർഷം മുൻപ് ബിന്നി മറ്റൊരാളുടെ സഹായം തേടി. പത്ത് ലക്ഷം രൂപയാണ് ഇയാൾ ബിന്നിക്ക് നൽകിയത്. അന്ന് ഒപ്പിട്ടുവാങ്ങിയ ആധാരം ഉപയോ​ഗിച്ച് ഈ സ്ഥലം അന്‍പത് ലക്ഷം രൂപയ്ക്ക് മറ്റൊരിടത്ത് പണയപ്പെടുത്തുകയായിരുന്നു ആ സഹായി. പത്ത് ലക്ഷത്തിന് പകരം അൻപത് ലക്ഷത്തിന്റെ ബാധ്യതയാണ് ഇതോടെ ബിന്നിക്ക് ഉണ്ടായത്. ബാങ്ക് ലേലത്തിന് വച്ച സ്ഥലം എറണാകുളം സ്വദേശി സ്വന്തമാക്കിയതോടെ വീട് വിട്ടിറങ്ങേണ്ടി വന്നു ഇവർക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്