ജീവിതം

കൊള്ളയടിക്കാനെത്തി: പണംവെച്ചുനീട്ടി വൃദ്ധ; വേണ്ടെന്ന് മോഷ്ടാവ്; സമ്മാനമായി നെറ്റിയില്‍ ഉമ്മയും, 'നല്ലവനായ കള്ളന്റെ' വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മോഷണശ്രമത്തിനിനിടെ പണംവെച്ചു നീട്ടിയ വൃദ്ധയോട് മോഷ്ടാവ് ചെയ്ത പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചാ വിഷയം. ബ്രസീലിലെ ഒരു ഫാര്‍മസിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ആയുധധാരിയായ മോഷ്ടാവ് പ്രായമായ സ്ത്രീ നീട്ടുന്ന പണം നിരസിക്കുകയും അവരുടെ നെറ്റിയില്‍ ചുംബിക്കുകയും ചെയ്യുന്ന ദൃശ്യമാണിത്. കൂടെയുള്ള മോഷ്ടാവ് സ്‌റ്റോറില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് സംഭവം.

വടക്കുകിഴക്കന്‍ ബ്രസീലിലെ ആമറാന്റെ എന്ന സ്ഥലത്തെ ഫാര്‍മസിയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ രണ്ടുപേര്‍ ഫാര്‍മസിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനോട് പണം ആവശ്യപ്പെട്ടു. ജീവനക്കാരനെക്കൂടാതെ പ്രായമായ സ്ത്രീ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ മോഷ്ടിക്കാനാണ് വന്നതെന്നും പണം എല്ലാം നല്‍കണമെന്നും തന്റെ ജീവനക്കാരനോട് ആവശ്യപ്പെട്ടെന്ന് ഉടമ സാമുവല്‍ അല്‍മഡിയ പറയുന്നു.

അവിടെ ഉണ്ടായിരുന്ന സ്ത്രീയും തന്റെ പക്കലുള്ള പണം വച്ചു നീട്ടി. എന്നാല്‍ മോഷ്ടാക്കളിലൊരാള്‍ അത് നിരസിച്ചതിന് ശേഷം നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. നിങ്ങളുടെ പണം വേണ്ടെന്നും സമാധാനമായി ഇരിക്കൂ എന്നും പറഞ്ഞു. 1000 ഡോളറോളം കൈവശപ്പെടുത്തിയാണ് മോഷ്ടാക്കള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്