ജീവിതം

ആദ്യം പെരുമ്പാമ്പ് വിഴുങ്ങി, പിന്നെ ജീവനോടെ പുറത്തേക്ക് തുപ്പി; ഉടുമ്പിന്റെ അപൂര്‍വ രക്ഷപ്പെടല്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

വീടിനുള്ളില്‍ വമ്പന്‍ പെരുമ്പാമ്പിനെ കണ്ടതോടെയാണ് തായ്‌ലന്‍ഡ് സ്വദേശിയായ പ്രായമായ സ്ത്രീ സഹായത്തിന് വിളിക്കുന്നത്. വീര്‍ത്ത വയറുമായി ക്ഷീണത്തിലായിരുന്നു പാമ്പ്. എന്നാല്‍ ചുറ്റും നില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാമ്പിന്റെ വായില്‍ നിന്ന് ഒരു വലിയ ഉടുമ്പ് പുറത്തുചാടുകയായിരുന്നു. ഉടുമ്പിന്റെ അവിശ്വസനീയമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതിജീവനത്തിന്റെ പ്രതീകമാവുകയാണ് ഇത്. 

സെപ്റ്റംബര്‍ 12നാണ് ബാങ്കോങ്ങിലെ വീട്ടില്‍ വലിയ പാമ്പിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കാനായി രക്ഷാ സേന എത്തി. അപ്പോഴേക്കും ഉടുമ്പിനെ പൂര്‍ണമായും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ഓടി രക്ഷപ്പെടാന്‍ പെരുമ്പാമ്പ് പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും രക്ഷാസേന അതിന് അനുവദിച്ചില്ല. ഇതോടെ വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയായിരുന്നു. ജീവനോടെയായിരുന്നു ഉടുമ്പിനെ പുറത്തേക്ക് വിട്ടത്. ആദ്യം അബോധാവസ്ഥയിലായിരുന്ന ഉടുമ്പ് പതിയെ അനങ്ങാന്‍ തുടങ്ങി. ജീവന്‍ തിരിച്ചുകിട്ടിയതോടെ പാമ്പിന് അടുത്തുനിന്ന് രക്ഷപ്പെടാനായി പരക്കം പായുകയായിരുന്നു ഉടുമ്പ്. 

പെരുമ്പാമ്പ് വിഴുങ്ങിയ ഒരു ജീവി ജീവനോടെ പുറത്തേക്ക് വരുന്നത് വളരെ അപൂര്‍വ്വമാണ്. തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായി ഇത്തരം സംഭവത്തിന് സാക്ഷിയാകുന്നത് എന്നാണ് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറയുന്നത്. എന്തായാലും അപൂര്‍ രക്ഷപ്പെടലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്