ജീവിതം

ആളില്ലാ വീട്ടിൽ താമസിക്കുന്നത് പുള്ളിപ്പുലിയും കുഞ്ഞുങ്ങളും! വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ സമയത്ത് മനുഷ്യരെല്ലാം വീടുകളിൽ ഒതുങ്ങിയപ്പോൾ നിരത്തുകളടക്കം മൃ​ഗങ്ങളുടേയും മറ്റും വിഹാര കേന്ദ്രങ്ങളായത് വാർത്തകളായിരുന്നു. മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി കൗതുക കാഴ്ചകളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പുള്ളിപ്പുലിയുടെ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 

ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ പുള്ളിപ്പുലിയും മൂന്ന് കുഞ്ഞുങ്ങളും താമസമുറപ്പിച്ചതായി കണ്ടെത്തി. രാജ്സമന്ദ് ജില്ലയിലെ തന്തോൾ ഗ്രാമത്തിലാണ് സംഭവം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷിക്കാൻ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പുലി കുടുംബം പെട്ടത്.

വീടിന് പുറത്ത് പുള്ളിപ്പുലി ചുറ്റിക്കറങ്ങുന്നതിന്റെ 21 സെക്കൻഡ് സിസിടിവി ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥൻ പർവീൻ കസ്വാൻ ട്വീറ്റ് ചെയ്തു. പുള്ളിപ്പുലി പകൽ മുഴുവൻ ഭക്ഷണം തേടുകയും രാത്രി വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയാണ് പതിവെന്ന് നിരീക്ഷണത്തിൽ നിന്ന് വ്യക്തമായതായി കസ്വാൻ കൂട്ടിച്ചേർത്തു.

"എല്ലാവരും അകത്തായപ്പോൾ അമ്മ പുള്ളിപ്പുലി ഉപയോഗിക്കാത്ത ഒരു വീട് കണ്ടെത്തി അവളുടെ മൂന്ന് കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി. കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു. അതിനാൽ ഇപ്പോൾ വനം വകുപ്പ് കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സ്റ്റാഫുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് ”- പർവീൻ ട്വീറ്റിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്