ജീവിതം

ഇതാ മറ്റൊരു 'സിംബ'; ആനിമേഷന്‍ അല്ല ഒറിജിനല്‍; ക്യൂട്ടെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നുഷ്യന്‍ ലോക്ക്ഡൗണിലായതോടെ പുറത്തിറങ്ങി സൈ്വരവിഹാരം നടത്തുകയാണ് മറ്റ് ജീവി വര്‍ഗങ്ങള്‍. അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പ്രചരിക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത് ഈ സിംഹക്കുട്ടിയാണ്. 

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയിലെ സെരെന്‍ഗറ്റി ദേശീയ പാര്‍ക്കില്‍ ജനിച്ച സിംഹക്കുട്ടിയാണ് ഇവന്‍. വെല്‍ക്കം ടു നാച്വര്‍ എന്ന അക്കൗണ്ടിലുള്ള ട്വിറ്റര്‍ പേജിലൂടെയാണ് സിംഹക്കുട്ടിയുടെ വീഡിയോ പ്രചരിച്ചത്. 

വീഡിയോയില്‍ രണ്ട് മൂന്ന് തവണയായി സിംഹക്കുട്ടി ഗര്‍ജിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. 

ഇത്തരമൊരു രംഗം പെട്ടെന്ന് ഓര്‍മയിലേക്കെത്തിക്കുന്നത് മറ്റൊരു സിംഹക്കുട്ടിയെയാണ്. ജോണ്‍ ഫേവ്‌റ്യു സംവിധാനം ചെയ്ത് 2019ല്‍ ഇറങ്ങിയ ആനിമേഷന്‍ സിനിമയായ 'ദി ലയണ്‍ കിങി'ലെ 'സിംബ'യെയാണ് വീഡിയോ ഓര്‍മിപ്പിക്കുന്നത്. ആ സിനിമയിലും സിംബ ഗര്‍ജിക്കാന്‍ ശ്രമം നടത്തുന്നത് കാണാം. 

എന്തായാലും വീഡിയോ വലിയ രതീയിലാണ് ശ്രദ്ധിക്കപ്പെട്ടത്. സിംബയോടാണ് പലരും വീഡിയോയിലെ സിംഹക്കുട്ടിയെ ഉപമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു