ജീവിതം

നിരത്തില്‍ ഇറങ്ങി മുതല, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെയുളള നടത്തം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകരാജ്യങ്ങളില്‍ ഒട്ടുമിക്കതും അടച്ചിട്ടിരിക്കുകയാണ്. നാളിതുവരെ എല്ലാ മേഖലകളിലും പിടിമുറുക്കിയിരുന്ന മനുഷ്യര്‍ എല്ലാം കോവിഡ് ഭീതിയില്‍ വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. ഇതോടെ റോഡുകളും തെരുവുകളും മൃഗങ്ങള്‍ കയ്യേറിയതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

അത്തരത്തിലുളള ഒരു വാര്‍ത്തയാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്ന് പുറത്തുവരുന്നത്. റോഡിലൂടെ മുതല അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഹൈവേയിലൂടെ മുതല നടന്നുനീങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് രസകരമായ കുറിപ്പാണ് ഫ്‌ളോറിഡ പൊലീസ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

'ട്രാഫിക് നിയമങ്ങള്‍ പാലിച്ചാണ് മുതലയുടെ നടത്തം. പുല്ലിലൂടെയാണ് ഇത് നടന്നുനീങ്ങുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി റോഡില്‍ വരച്ചിരിക്കുന്ന ട്രാഫിക് ലെയ്‌നുകള്‍ തെറ്റിക്കാതെയാണ് മുതലയുടെ നടത്തം' - ഫ്‌ളോറിഡ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍