ജീവിതം

33 വയസുവരെ വീട്ടമ്മ, 45 വയസിൽ സിക്സ് പാക്ക്; കിരൺ ഡംബ്ലയെന്ന ഫിറ്റ്നസ് ട്രെയിനറുടെ യാത്ര; ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഡെസ്ക്


സോഷ്യൽ മീ‍ഡിയയിൽ ഇപ്പോൾ താരമാകുന്നത് 45 കാരിയായ കിരൺ ഡംബ്ലയാണ്. സാരിയും ആഭരണങ്ങളും അണിഞ്ഞ് കയ്യിലെ മസിൽ കാണിച്ചുകൊണ്ടുള്ള കിരണിന്റെ ചിത്രങ്ങളാണ് അവരെ താരമാക്കി മാറ്റിയത്. 33 വയസിൽ 75 കിലോ ശരീരഭാരത്തിൽ നിന്ന് സിക്സ് പാക്ക് ബോഡിയിലേക്കുള്ള മാറ്റവും അതിനായി അവർ കടന്നുപോയ പ്രതിസന്ധികളും ആരെയും അമ്പരപ്പിക്കുന്നതാണ്. കുടുംബവും കുട്ടികളുമായി വീടിനുള്ളിൽ ഒതുങ്ങിയിരുന്ന കിരൺ ഇന്ന് അറിയപ്പെടുന്ന സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ്.

ഹൈദരാബാദ് സ്വദേശിനിയായ കിരണ്‍ 33 വയസുവരെ വീട്ടമ്മയായി കഴിയുകയായിരുന്നു. പത്ത് വർഷം വീടിനുള്ളിൽ മാത്രമായി കിരണിന്റെ ജീവിതം ഒതുങ്ങി. അതിനിടെ ചെറിയ കുട്ടികളെ പാട്ടു പഠിപ്പിക്കാൻ തുടങ്ങിയെങ്കിലും വെറുതെ ഇരിക്കുന്നതിനാൽ 25 കിലോ ഭാരമാണ് വർധിച്ചത്. ആരോ​ഗ്യപ്രശ്നങ്ങൾ വന്നു തുടങ്ങിയതോടെയാണ് തടി കുറയ്ക്കാനായി ഇവർ തീരുമാനിക്കുന്നത്. അങ്ങനെ ജിമ്മിൽ പോയി തുടങ്ങി. പുലർച്ച എഴുന്നേറ്റ് വീട്ടിലെ ജോലി പൂർത്തിയായതിന് ശേഷം വേണം ജിമ്മിൽ പോകാൻ. ഏഴു മാസം കൊണ്ട് 24 കിലോയാണ് കിരൺ കുറച്ചത്. 

അതിന് പിന്നാലെയാണ് സ്വന്തമായി ജിം തുടങ്ങാനുള്ള ആ​ഗ്രഹമുണ്ടാകുന്നത്. സ്വർണം വിറ്റും ലോൺ എടുത്തുമാണ് ആദ്യ ജിം ആരംഭിച്ചത്. അതിനിടെ സിക്സ് പാക്ക് ശരീരം വേണമെന്ന് ആ​ഗ്രഹമുണ്ടായി. എട്ടു മാസത്തെ കഠിനപ്രയത്നത്തിലൂടെ അതും നേടിയെടുത്തു. ഇത് തന്നിൽ ആത്മവിശ്വാസം വളർത്തി എന്നാണ് കിരൺ പറയുന്നത്. ഇന്ന് ഒരു ട്രെയ്നറും ഡിജെയും പർവതാരോഹകയും ഫോട്ടോ​ഗ്രാഫറുമാണ് കിരൺ. 

 ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് ഈ വനിത ഫിറ്റ്നസ് ട്രെയിനര്‍ക്ക്. ബോഡി ബില്‍ഡിംഗ് ഫെഡറേഷനില്‍ അംഗത്വമുള്ള കിരണ്‍ 2013ലെ ബോഡി ബില്‍ഡിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ