ജീവിതം

ഒറ്റച്ചാട്ടത്തിന് കഴുത്തിൽ പിടിത്തമിട്ടു; പുള്ളിപ്പുലിയെ കടിച്ച് വെള്ളത്തിൽ താഴ്ത്തി കൂറ്റൻ മുതല (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെള്ളം കുടിക്കാനെത്തുന്ന മൃ​ഗങ്ങളെ തന്ത്രപരമായി വായിലാക്കുന്ന മുതലകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും പ്രചരിച്ചിട്ടുണ്ട്. അത്തരമൊരു അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ ചീറ്റപ്പുലിയാണ് ഇത്തവണ ഇരയായത്. കൂറ്റൻ മുതലയാണ് വെള്ളത്തിലൂടെ ഊളിയിട്ടെത്തി ഇതിനെ പിടിച്ച് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മറയുന്നത്. 

13 അടിയോളം നീളമുള്ള മുതലയുടെ വായിൽ അകപ്പെട്ടാണ് പുലിക്ക് ജീവൻ നഷ്ടമാകുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. വെള്ളം കുടിക്കാൻ എത്തുമ്പോൾ ഏറെ സംശയിച്ചാണ് ചീറ്റപ്പുലി നിൽക്കുന്നത്. പരിസരം ശ്രദ്ധിച്ച ശേഷം വെള്ളം കുടിക്കാനൊരുങ്ങുന്ന ചീറ്റപ്പുലി കഴുത്തിൽ തന്നെ ഊളിയിട്ടെത്തിയ കൂറ്റൻ മുതലയുടെ പിടിക്കുന്നു. കഴുത്തിലെ പിടിയിൽ നിന്ന് കുതറി മാറാൻ പുലി ശ്രമിക്കുന്നതിനിടെ ഇതിനെ കടിച്ചുവലിച്ച് വെള്ളത്തിലേക്ക് മുതല താഴുകയായിരുന്നു.

ഖ്വാ സുലു നാറ്റൽ പ്രവിശ്യയിലെ വൈൽഡ് സഫാരി ഗൈഡ് ആയ ബുസാനി മിഷാലിയാണ് ഈ  വീഡിയോ പകർത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ റിസർവ്വിലെ യാത്രയ്ക്കിടെയാണ് അപൂർവ്വ ദൃശ്യങ്ങൾക്ക് ഇവരുടെ സംഘം സാക്ഷിയായത്. ചീറ്റയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ചീറ്റ ഇതെല്ലാം കണ്ട് ഭയന്ന് നിൽക്കുന്നതും ഏറെ നേരം മുതല കുളത്തിലേക്ക് വലിച്ചുകൊണ്ടുപോയ കൂട്ടുകാരനായി കാത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്