ജീവിതം

നിങ്ങള്‍ പ്രണയത്തകര്‍ച്ചയിലാണോ? അക്ഷേപങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നവരാണോ?; ചര്‍ച്ചയായി രഞ്ജുവിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളിലൂടെ നമ്മള്‍ കടന്നുപോകേണ്ടതായി വരാറുണ്ട്. പ്രണയനഷ്ടം, ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നം ഇങ്ങനെയുള്ളവയെല്ലാം പലപ്പോഴും നമ്മെ വിഷാദത്തിലേക്ക് തള്ളിവിടും. എന്നാല്‍ ഇവയെ എല്ലാം മറികടക്കാനുള്ള പ്രതിവിധി നമ്മുടെ കയ്യില്‍ തന്നെയുണ്ടെന്നാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ പറയുന്നത്. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച രഞ്ജുവിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. കൂടുതല്‍ പ്രവര്‍ത്തനക്ഷമരാവുകയും ചെയ്യുന്ന കാര്യങ്ങള്‍ വളരെ സത്യസന്ധമായും ഊര്‍ജജസ്വലമായും ചെയ്യാന്‍ ശ്രമിക്കുന്നതുമെല്ലാം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമെന്നാണ് രഞ്ജു പറയുന്നത്.

രഞ്ജുവിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

നിങ്ങള്‍ ഒരു പ്രണയ തകര്‍ച്ചയിലാണൊ,?
നിങ്ങള്‍ അക്ഷേപങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നവരാണൊ,?
നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ മനസ്സ് ആകെ തകര്‍ന്നിരിക്കുകയാണോ,?
എല്ലാ കാര്യത്തിനും പ്രതിവിധി നമ്മുടെ പക്കല്‍ തന്നെയല്ലെ, ഒന്നു ചിന്തിച്ചാല്‍ മതി, ഉത്തരം കിട്ടും,
നമ്മള്‍ കൂടുതല്‍ പ്രവര്‍ത്തികരാവുക, നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ സത്യസന്ധമായും ഊര്‍ജജസ്വലരായും ചെയ്യാന്‍ ശ്രമിക്കുക,
നമ്മുടെ വീട്, മുറ്റം, പറമ്പ് പൂന്തോട്ടം, കിടക്ക മുറി, കുളിമുറി അങ്ങനെ നമ്മള്‍ തന്നെ അവിടമൊക്കെ ഒരോ ദിവസവും വ്യത്തിയാക്കാന്‍ സമയം കണ്ടെത്തു,്‌ല ചിന്തകള്‍ ഉള്ളവരുമായി സംമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, ഒരു പാട് സ്വപ്നങ്ങള്‍ കാണുന്നവരുമായും സേവനങ്ങള്‍ ചെയ്യുന്നവരുമായും, നല്ല സുഹൃത്ത് ബന്ധമുള്ളവരുമായിട്ടും, നമ്മള്‍ ചങ്ങാത്തം കൂടണം, നമ്മുടെ സ്വപ്നങ്ങള്‍ എന്നും ഓര്‍ക്കണം, ലക്ഷ്യമെന്താണെന്ന് മനസ്സിനോട് പറഞ്ഞു കൊണ്ടേയിരിക്കണം, പതുക്കെ പതുക്കെ നമ്മളെ ചുറ്റിപ്പറ്റി നിന്നിരുന്ന പ്രശ്‌നങ്ങള്‍ ഉള്‍വലിയാന്‍ തുടങ്ങും, നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കാന്‍ തുടങ്ങും, അത് സാഫല്യമാകും,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു