ജീവിതം

കൂട്ടംകൂടി ആളുകള്‍, നിര്‍ത്തിയിട്ട വാഹനങ്ങള്‍; 'കൂളായി' റോഡ് മുറിച്ചു കടന്ന് പുളളിപ്പുലി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പുളളിപ്പുലി റോഡിലൂടെ നടന്നു പോകുന്നതിന്റെയും അതുവഴി കടന്നുവരുന്ന യാത്രക്കാരെ ഉപദ്രവിക്കാതെ ശാന്തമായി ഒതുങ്ങി പോകുന്നതിന്റെയും നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.ഇപ്പോഴിതാ യാത്രക്കാര്‍ കൂടിനില്‍ക്കുന്ന റോഡ് കൂളായി മുറിച്ചു കടന്ന് കാട്ടിലേക്ക് പോകുന്ന പുളളിപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ഇടവഴിയിലൂടെ കടന്നുവരികയാണ് പുലി. ഈസമയത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും കുറച്ചാളുകള്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്നതും കാണാം. ഇതൊന്നും ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കുകയാണ് പുളളിപ്പുലി. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ അടിയിലൂടെയാണ് ലക്ഷ്യസ്ഥാനം ഉറപ്പിച്ച് പുളളിപ്പുലിയുടെ നടത്തം. തൊട്ടടുത്ത് കാടാണ്. കാട്ടിലേക്ക് പുലി പോകുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

സാധാരണയായി മനുഷ്യനുമായി ഏറ്റുമുട്ടാന്‍ താത്പര്യമില്ലാത്ത ജീവിയാണ് പുളളിപ്പുലിയെന്ന് സുശാന്ത നന്ദ ഐഎഫ്എസ് ട്വീറ്റില്‍ പറയുന്നു. മനുഷ്യനെ കാണുമ്പോള്‍ പലപ്പോഴും മാറിനടക്കുന്ന സമീപനമാണ് പുളളിപ്പുലി സ്വീകരിക്കാറ്. അവയുടെ ആവാസകേന്ദ്രങ്ങളില്‍ ജീവിക്കാന്‍ തടസ്സം നില്‍ക്കാതിരുന്നാല്‍ മാത്രം മതിയെന്നും കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി