ജീവിതം

'കെട്ടിടം ഒന്നും പ്രശ്‌നമല്ല', കൂറ്റന്‍ പല്ലിയെ 'പറന്നു ചെന്ന്' വിഴുങ്ങി പെരുമ്പാമ്പ്; ചിത്രം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൂറ്റന്‍ പല്ലിയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യം വൈറലാകുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുളള ദൃശ്യം വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ നിന്നുളളതാണ് ഈ ചിത്രം. അവിടത്തെ റിട്ടയര്‍മെന്റ് വില്ലേജിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഇരയ്ക്കായി താഴേക്ക് ചാടിയ നിലയിലാണ് പെരുമ്പാമ്പ്. ഇതിന്റെ വായില്‍ ഒരു ഭീമാകാരനായ പല്ലിയെയും കാണാം. റിട്ടയര്‍മെന്റ് വില്ലേജാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റ് കെയര്‍ സങ്കേതത്തിന്റെ സമീപമുളള റിട്ടയര്‍മെന്റ് വില്ലേജിലുളള ഒരു തൊഴിലാളിയാണ് ചിത്രം പകര്‍ത്തിയത്.

സോഷ്യല്‍മീഡിയയില്‍ അടക്കം  ഈ ചിത്രം കണ്ടവര്‍ നടുക്കം രേഖപ്പെടുത്തുകയാണ്. കാര്‍പറ്റ് പൈത്തണ്‍ എന്ന വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പാണിത്. ഇത് ഓസ്‌ട്രേലിയയുടെ കിഴക്ക്, തെക്ക്, വടക്കന്‍ മേഖലകളില്‍ വ്യാപകമായി കണ്ടുവരാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം