ജീവിതം

ഒന്‍പതിന്റെ ഗുണന പട്ടിക ഇത്ര എളുപ്പമായിരുന്നോ! കിങ് ഖാനെ ഞെട്ടിച്ച സ്‌കൂള്‍ ടീച്ചര്‍, വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ണക്ക് അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പതിന്റെ ഗുണന പട്ടിക പഠിപ്പിക്കാന്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനും പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുമടക്കം നിരവധിപ്പേരാണ് ക്ലാസ്‌റൂമില്‍ ചിത്രീകരിച്ച ഈ വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

'ടീച്ചേഴ്‌സ് ഓഫ് ബീഹാര്‍' എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. റൂബി കുമാരി എന്ന മിഡില്‍ സ്‌കൂള്‍ ടീച്ചറുടേതാണ് ഈ പുത്തന്‍ ആശയം. പത്ത് കൈവിരലുകളുടെ സഹായത്തോടെ അനായാസമായി ഒന്‍പതിന്റെ ഗുണന പട്ടിക പഠിക്കാമെന്നാണ് റൂബി തെളിയിച്ചിരിക്കുന്നത്. ക്ലാസിലെ ഒരു കുട്ടിയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് കൈവിരലുകള്‍ കൊണ്ട് ഗുണനം ചെയ്യാനാകുന്നതെന്നാണ് ഇവര്‍ വിവരിച്ച് നല്‍കുന്നത്. 

തന്റെ കണ്ടുപിടുത്തം ഇന്ത്യ മുഴുവന്‍ കണ്ടതിലുള്ള സന്തോഷത്തിലാണ് റൂബി. "ഇങ്ങനെയൊരു സൂത്രവിദ്യ എനിക്കിതുവരെ അറിയില്ലായിരുന്നു. ഇവര്‍ എന്റെ അധ്യാപികയായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ ഉറപ്പായും കണക്കില്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ", എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കമന്റ്. 

"എന്റെ ജീവിതത്തിലെ എന്തെല്ലാം പ്രശ്‌നങ്ങളെ ഈ നിസാര കണക്കുകൂട്ടല്‍ പരിഹരിച്ചേനെ എന്ന് പറയാനാകില്ല. പഠന രീതിയില്‍ ഉള്‍പ്പെടുത്താനായി ഇത് ബൈജുന് (ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍) അയക്കുന്നു", വിഡിയോയ്‌ക്കൊപ്പം ഷാറൂഖ് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ