ജീവിതം

തുഞ്ചത്ത് കയറി മരം ആഞ്ഞുകുലുക്കി കെട്ടിടത്തിലേക്ക്, 'ബാഹുബലി'യെ വെല്ലുന്ന സാഹസികത, വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രം ബാഹുബലിയില്‍ പ്രേക്ഷകര്‍ വീര്‍പ്പടക്കി കണ്ട രംഗമാണ് അമരേന്ദ്ര ബാഹുബലി പന വളച്ച് കൊട്ടാരമതില്‍ക്കെട്ട് ചാടി അകത്തു കടക്കുന്ന രംഗം. ഇതിന് സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്. 

ഇതില്‍ അമരേന്ദ്ര ബാഹുബലിയായി അഭിനയിച്ച പ്രഭാസല്ല, ഒരു കുരങ്ങനാണ് നായകന്‍. മരത്തിന്റെ തുഞ്ചത്ത് കയറി മരം ആഞ്ഞുകുലുക്കി കെട്ടിടത്തിലേക്ക് ചാടിക്കയറുന്ന കുരങ്ങന്റെ അഭ്യാസമാണ് വൈറലായത്.

ഐഎഫ്എസ് ഓഫിസര്‍ സുശാന്ത നന്ദയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വാരാന്ത്യ വ്യായാമം, ഒരു കുരങ്ങന്റെ മേല്‍നോട്ടത്തില്‍ മാത്രം പരീക്ഷിക്കുക എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്. കുരങ്ങന്റെ ബുദ്ധിവൈഭവത്തിൽ അതിശയം കൂറി നിരവധി പ്രതികരണങ്ങളാണ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്