ജീവിതം

ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് പാട്ടും ഡാന്‍സും; ഒറ്റപ്പെടലിന്റെ കൊറോണ കാലവും ആഘോഷമാക്കുന്നവര്‍; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂരിഭാഗം പേരുടെ ജീവിതവും സ്വന്തം വീട്ടിലേക്ക് മാത്രമായി ചുരുങ്ങി.പൊതു പരിപാടികള്‍ ഒഴിവാക്കിയതോടെ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഇല്ലാതായി. ഒത്തുകൂടലിന്റെ സന്തോഷം ഒഴിവാക്കാന്‍ പറ്റാത്തവര്‍ പുതിയ വഴികള്‍ തേടുകയാണ്. 

കൂട്ടംകൂടാതെ തന്നെ ഒത്തുകൂടുന്ന ആളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനസു കീഴടക്കുന്നത്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് പാട്ടു നൃത്തവുമായി ആഘോഷിക്കുന്നവരുടെ വിഡിയോ ആണ് ഇപ്പോള്‍ ഇറ്റലിയില്‍ നിന്ന് പുറത്തുവരുന്നത്.

ഇറ്റലിയിലെ സലെര്‍നോ, സിസിലി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളതാണ് വൈറലാവുന്ന ദൃശ്യങ്ങള്‍. ഓരോരുത്തരും തങ്ങളുടെ കയ്യിലുള്ള വാദ്യോപകരണങ്ങളുമായി ബാല്‍ക്കണിയില്‍ വന്നുനിന്ന് ഗാനം ആലപിക്കുകയും ഡാന്‍സ് ചെയ്യുകയുമാണ്. കൊറോണ കാലത്തെ ആഘോഷം ലോകം ഏറ്റെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍