ജീവിതം

ക്വാറന്റൈനിലാണോ?, 'സാമൂഹ്യ അകലം പാലിച്ച് ടെന്നീസ് കളിക്കൂ'; തരംഗമായി ഒരു വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലോകം. കൊറോണ വൈറസ് ബാധ ഏല്‍ക്കാത്ത രാജ്യങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് എന്ന് വേണമെങ്കില്‍ പറയാം. ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ എല്ലാ രാജ്യങ്ങളും ഊര്‍ജ്ജിതമായ ശ്രമത്തിലാണ്.

വൈറസ് ബാധയെ ചികിത്സിച്ച് ഭേദമാക്കാനുളള മരുന്ന് പരീക്ഷണവും തകൃതിയായി നടക്കുന്നുണ്ട്. നിലവില്‍ മരുന്ന് കണ്ടുപിടിക്കാത്ത പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. വ്യക്തിശുചിത്വത്തിന് പുറമേ സാമൂഹ്യ അകലം പാലിക്കണമെന്നാണ് ലോകം ഒന്നടങ്കം പറയുന്നത്. കുറഞ്ഞത് ഒരു മീറ്ററെങ്കിലും ആളുകള്‍ തമ്മില്‍ പരസ്പരം അകലം പാലിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ഈ പശ്ചാത്തലത്തില്‍ ഒരു ഫ്ളാറ്റില്‍ സാമൂഹ്യ അകലം പാലിച്ച് രണ്ടുപേര്‍ പരസ്പരം ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

എവിടെ നിന്നുളള ദൃശ്യങ്ങള്‍ ആണ് എന്നത് വ്യക്തമല്ല. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പന്ത് താഴെ പോകാതെ ശ്രദ്ധയോടെ രണ്ടു ചെറുപ്പക്കാര്‍ ടെന്നീസ് കളിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി