ജീവിതം

സ്‌ട്രോയിട്ട് കള്ളുകുടി; വട്ടം വരച്ച് കാത്ത് നില്‍പ്പ്...; ചില സാമൂഹ്യ അകല കാഴ്ച്ചകള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രാജ്യമെങ്ങും കോവിഡ് വ്യാപനം തടയാനായി സാമൂഹ്യ അകലം ശീലമാക്കി വരികയാണ്. കടകളിലും നിരത്തുകളിലും എല്ലാം വലിയ ഒരുവിഭാഗം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ചിലയിടങ്ങളിലെ സാമൂഹ്യ അകലം പാലിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരിക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കേളത്തിലെ കള്ളുഷാപ്പില്‍ നിന്നുള്ളതാണ്. ഷാപ്പില്‍ നിരന്നിരന്ന് സ്‌ട്രോയിട്ട് കള്ളു കുടിക്കുന്നവരുടെതാണ് ഈ വീഡിയോ. ഇതിനെ ട്രോളി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. 

നേരത്തെ ഒരുമീറ്റര്‍ അകലം പാലിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ മദ്യം വാങ്ങാന്‍ വരിനില്‍ക്കുന്നവരുടെ ചിത്രവും വീഡിയോകളും ഇതുപോലെ പ്രചരിച്ചിരുന്നു. അതുപോലൊരു കേരള മോഡലാണ് സ്‌ട്രോയിട്ട് കള്ളുകുടിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ഇതുപോലെ കടയ്ക്ക് പുറത്തുനില്‍ക്കുന്നയാള്‍ക്ക് വലിയ കുഴലിലൂടെ സാധനം കൊടുക്കുന്ന കടക്കാരന്റെയും വട്ടം വരച്ച് അതില്‍ നിന്ന് സാധനം വാങ്ങുന്ന ജനങ്ങളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്