ജീവിതം

'മിടുക്കന്‍'- കുറവുകളെ കൂസാതെ ആ അഞ്ച് വയസുകാരന്‍ നടന്നു തുടങ്ങി; വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വീഡിയോ നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടാകില്ല. എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ ഈ രംഗങ്ങള്‍ സഹാനുഭൂതിയുടെ പുഞ്ചിരി നിറയ്ക്കും. കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഭിന്നശേഷിക്കാരനായ ഒരു അഞ്ച് വയസുകാരന്‍ ജീവിതത്തില്‍ ആദ്യമായി നടക്കാന്‍ തുടങ്ങിയതിന്റെ വീഡിയോയാണ് വൈലായി മാറിയത്. പരസഹായമില്ലാതെ അവന്‍ ഒറ്റയ്ക്ക് മുന്നോട്ട് നടന്നു തുടങ്ങുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ എടുക്കുന്നതിനിടെയിലും അവര്‍ മകനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

'മിടുക്കന്‍' എന്ന് പറഞ്ഞാണ് അമ്മ മകന് പ്രോത്സാഹനം നല്‍കുന്നത്. 'ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന്‍ നടന്നു ശീലിക്കുന്നതിന്റെ ആദ്യ നിമിഷങ്ങള്‍'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

തന്നാലാവും വിധം സ്വയം മെല്ലെ മെല്ലെ നടന്ന് അവന്‍ തൊട്ടുമുന്നിലുള്ള സോഫയിലേക്ക് ചാരി നിന്ന് അമ്മയെ നോക്കി പുഞ്ചിരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ലക്ഷ്യം നേടിയതിന്റെ ആത്മവിശ്വാസം അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. നിരവധി പേര്‍ വൈകാരികമായ പ്രതികരണങ്ങളുമായി വീഡിയോക്ക് താഴെ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍