ജീവിതം

അമിത ആവേശത്തിൽ ഓവർടേക്ക്; വെട്ടിച്ച ലോറി ഇടിച്ചു കയറിയത് കാറിന് മുകളിൽ; ഞെട്ടിക്കുന്ന അപകടം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡ്രൈവ് ചെയ്യുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്ന് പോകണമെങ്കിൽ വലിയ ശ്രദ്ധ വേണം. മുന്നിൽ നിന്ന് വരുന്ന വാഹനത്തിന് ഒരു കുഴപ്പവും ഉണ്ടാക്കാതെ വേണം മറികടക്കാൻ. അത് സാധിച്ചില്ലെങ്കിൽ മറ്റു വാഹനങ്ങൾക്കുണ്ടാകുന്ന അപകടത്തിന് ഉത്തരവാദിത്വം നാം ഏൽക്കേണ്ടി വരും. അത്തരമൊരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. 

കംബോഡിയയിൽ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇത്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാറുകാരനാണ് അപകടത്തിന് കാരണക്കാരനായി മാറിയത്. കാറിനെ രക്ഷിക്കാൻ മുന്നിൽ നിന്ന് വന്ന ലോറി വെട്ടിക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നിലൂടെ ട്രാഫിക് നിയമങ്ങൾ പാലിച്ചു വന്ന മറ്റൊരു വാഹനത്തിലാണ് ഇടിച്ചത്. കാറുകാരന്റെ അമിതാവേശം വിനയായത് മറ്റൊരു വാഹനത്തിന്. 

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാൻ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ.

ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നിൽ നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. വലതു വശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ എന്നതാണ് നിയമം. എങ്കിലും ചില ആളുകൾ ഇടതു വശം വഴിയും ഓവർടേക്ക് ചെയ്യുന്നത് കാണാം. മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യ ഭാഗത്ത് എത്തി വലത്തേക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം. 

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസിൽ വെച്ച് വേണം വാഹനം ഓടിക്കാൻ. 

ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തും കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല. അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി