ജീവിതം

വാക്കര്‍ സഹിതം പിഞ്ചുകുഞ്ഞ് നിയന്ത്രണം വിട്ട് കുത്തനെ താഴേക്ക് ; ബൈക്ക് യാത്രക്കാരന്റെ അതിസാഹസികത രക്ഷയായി ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ഫ്ലോറൻസിയ : നിയന്ത്രണം വിട്ട് താഴേക്ക് ഉരുണ്ടുപോയ പിഞ്ചുകുഞ്ഞ്, അതിലൂടെ വന്ന ബൈക്ക് യാത്രക്കാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടു. കൊളംബിയയിലെ ഫ്ലോറൻസിയയിലാണ് സംഭവം. 

കുട്ടികളെ ഇരുത്തുന്ന വാക്കറിലിരുന്ന പിഞ്ചുകുഞ്ഞാണ്, വാക്കര്‍ നിയന്ത്രണം വിട്ട് കുത്തനെയുള്ള വഴിയിലൂടെ താഴേയ്ക്ക് പോയത്. റോഡ് ക്രോസ് ചെയ്ത് അതിവേഗത്തിലാണ് വാക്കര്‍ താഴേക്ക് പോയത്. 

ആ സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍, നടുറോഡില്‍ വെച്ചുതന്നെ ബൈക്കില്‍ നിന്നും ചാടിയിറങ്ങി താഴേക്ക് ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ബൈക്കും ബാഗും നടുരോഡില്‍ ഉപേക്ഷിച്ചായിരുന്നു നൊടിയിടയിലെ രക്ഷാപ്രവര്‍ത്തനം.

ഇയാള്‍ കുട്ടിയെ രക്ഷിച്ചതിന് പിന്നാലെ ഒരു സ്ത്രീ കുട്ടിയുടെ സമീപത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും