ജീവിതം

കാമുകിയുടെ മുന്നില്‍ മുട്ടുകുത്തി പ്രണയം പറയുന്ന രംഗം, അപ്രതീക്ഷിതമായി വന്ന സൈക്കിള്‍ ഉണ്ടാക്കിയ പൊല്ലാപ്പ്; രസകരമായ വിഡിയോ വൈറലാകുന്നു 

സമകാലിക മലയാളം ഡെസ്ക്

പ്രണയം തുറന്നുപറയുന്ന നിമിഷത്തെ അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്. വളരെ ലളിതമായി പദ്ധതിയിട്ടാല്‍ പോലും ചിലസമയങ്ങളില്‍ പ്രണയാഭ്യര്‍ത്ഥന ഒരുക്കലും മറക്കാത്ത നിമിഷമായി മാറാറുണ്ട്. അത്തരത്തില്‍ അപ്രതീക്ഷിത സംഭവത്തിന് സാക്ഷ്യം വഹിച്ച ഒരു പ്രൊപ്പോസല്‍ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുട്ടുകുത്തി കാമുകിയുടെ കൈവിരലുകള്‍ പിടിച്ച് കണ്ണില്‍ നോക്കി മനസ്സ് തുറക്കുകയായിരുന്നു ക്രിസ് വിഗോ എന്ന യുവാവ്. സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാര്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. ഇതിനിടയില്‍ ഒരാള്‍ ചിത്രമെടുക്കാനായി എതിര്‍ വശത്തേക്ക് കടന്നുനിന്നു. മികച്ച ഷോട്ടിനായി ശ്രമിക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ ആ വഴി സൈക്കിള്‍ ഓടിച്ചുവന്നയാള്‍ക്ക് കുറുകെ ചാടി. ഇരുവരും ഒന്നിച്ച് നിലത്ത് വീഴുകയായിരുന്നു. ഇതോടെ ആ രംഗം വലിയൊരു ചിരിയിലാണ് അവസാനിച്ചത്. 

പ്രണയാഭ്യര്‍ത്ഥന നടത്തുന്ന നിമിഷം ഒരിക്കലും മറക്കരുതെന്നാണ് ആഗ്രഹമെങ്കില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് അത് ചെയ്യൂ എന്ന് കുറിച്ച് ക്രിസ് തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടയില്‍ കാമുകി തന്റെ ചോദ്യത്തിന് സമ്മതം മൂളി എന്ന് കമന്റുകള്‍ക്ക് മറുപടിയായി അദ്ദേഹം കുറിച്ചിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി

'എന്റെ പ്രണയത്തെ കണ്ടെത്തി': ബിഗ്‌ബോസ് താരം അബ്ദു റോസിക് വിവാഹിതനാവുന്നു

'അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ'; പ്രസവാവധി നിഷേധിക്കാന്‍ തൊഴില്‍ദാതാവിനാവില്ല: ഹൈക്കോടതി

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു; കേസെടുക്കുമെന്ന് പൊലീസ്

ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു