ജീവിതം

ഇരുട്ടി വെളുത്തപ്പോൾ തൊട്ടു മുൻപിൽ 'പാലൊഴുകും പുഴ'! അമ്പരന്ന് നാട്ടുകാർ; സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രു ദിവസം ഇരുട്ടി വെളുത്തപ്പോൾ നാട്ടുകാർ കണ്ടത് പാലൊഴുകുന്ന പുഴ! യുകെയിലാണ് സംഭവം. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദിയാണ് ഒരു പാൽപ്പുഴയായി മാറിയത്. പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാൽ വണ്ടി മറിഞ്ഞുണ്ടായ അപകടം. 

നിറയെ പാലുമായി വന്ന ടാങ്കർ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാൽ മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവൻ പാൽ നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററിൽ ഷെയർ ചെയ്ത ആറ് സെക്കൻഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. പാലത്തിന് മുകളിൽ നിന്ന് പകർത്തിയ വീഡിയോയിൽ നദിയാകെ 'പാലൊഴുകും പുഴ'യായി കാണാം. 

പാലിന് പകരം വണ്ടിയിൽ തേനായിരുന്നെങ്കിലോ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ നദിയിലെ മത്സ്യങ്ങളുടെ എല്ലുകൾക്കും പല്ലുകൾക്കും പാലിലെ കാൽസ്യം നല്ല ബലം നൽകുമെന്ന് മറ്റൊരാൾ പ്രതികരിച്ചു. അതേസമയം നദി എത്രയും വേഗം ശുചീകരിച്ചില്ലെങ്കിൽ ജല ജീവികൾക്ക് ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ