ജീവിതം

കടലിനടിയില്‍ നേര്‍ക്കുനേര്‍ രണ്ട് കൊലയാളി തിമിംഗലങ്ങള്‍, പിന്നെ സംഭവിച്ചത്; മുങ്ങല്‍ വിദഗ്ധന്റെ അനുഭവം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മുദ്രത്തിലെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണം ശാസ്ത്രലോകം തുടരുകയാണ്. പര്യവേക്ഷണം നടത്തുന്നവര്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും എന്നും വിസ്മയം തീര്‍ക്കുന്ന പുതിയ കാഴ്ചകളാണ് കടല്‍ സമ്മാനിക്കുന്നത്. അത്തരത്തില്‍ തനിക്കുണ്ടായ അനുഭവമാണ് മുങ്ങല്‍ വിദഗ്ധന്‍ സ്റ്റീവ് മോറിസ് പറയുന്നത്.

കടലിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോഴും നടുക്കം ഉണ്ടാക്കുന്ന അനുഭവമാണ് അന്ന് ഉണ്ടായതെന്ന് സ്റ്റീവ് മോറിസ് പറയുന്നു. ന്യൂസിലന്‍ഡിലെ കടലിന്റെ അടിത്തട്ടില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ രണ്ടു കൊലയാളി തിമിംഗലങ്ങളാണ് തനിക്ക് നേരെ വന്നത്. അന്ന് ആയുസിന്റെ ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് അദ്ദേഹം പറയുന്നു. 

തന്റെ ജീവിതത്തില്‍ ആദ്യമായാണ് തിമിംഗലം നേര്‍ക്കുനേര്‍ വന്നത്. തിമിംഗലത്തിന്റെ നേര്‍ക്ക് മോറിസ് കൈവീശുന്നതും തിമിംഗലം വഴി മാറിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്