ജീവിതം

അച്ഛനെ പിരിയാന്‍ വയ്യ; മൂന്ന് തവണ തിരിച്ചെത്തിയ മകളെ കെട്ടിപ്പിടിച്ചു; നാലാമതും വന്നപ്പോള്‍ ട്വിസ്റ്റ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് ശേഷം വധുവിനെ യാത്രയാക്കുന്ന ചടങ്ങ് അവളെയും കുടുംബത്തെയും സംബന്ധിച്ച് ഏറ്റവും വൈകാരികമായ നിമിഷമാണ്.
. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍
ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിന് പകരം ചിരിപ്പിക്കും.

ഗ്രാമാതിര്‍ത്തിയില്‍ വച്ച് വധുവിന്റെ അച്ഛനും ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് അവളെ ഭര്‍ത്താവിനൊപ്പം വിട്ടയക്കുന്നത് വീഡിയോയില്‍ കാണാം. പോകുന്നതിനുമുമ്പ് വധു കരഞ്ഞുകൊണ്ട് പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു. വീണ്ടും വധു തിരിഞ്ഞുനോക്കി  തിരിച്ചെത്തി അച്ഛനെ കെട്ടിപ്പിടിച്ച ശേഷം മടങ്ങുന്നു. പിന്നെയും പെണ്‍കുട്ടി തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്യുന്നു. അതിനുശേഷമാണ് വധു ഭര്‍ത്താവിനൊപ്പം പോകുന്നത്. 

റൂബിന്‍ ശര്‍മ്മ ഐപിഎസാണ് ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല