ജീവിതം

തണ്ണിമത്തന്‍ കൊണ്ട് ക്രസ്റ്റ്!, പിസയില്‍ ഒരു പുതിയ പരീക്ഷണം; വിഡിയോ വൈറല്‍  

സമകാലിക മലയാളം ഡെസ്ക്

ചിക്കന്‍, മീറ്റ്, വെജ് തുടങ്ങി വിവിധതരം പിസ പരീക്ഷിച്ചിട്ടുള്ളവരാണ് നിങ്ങളെങ്കിലും ഇപ്പോള്‍ ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്ന ഈ പുതിയ വെറൈറ്റി പിസ പലരും ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. പിസയില്‍ പൈനാപ്പിള്‍ ചേര്‍ക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ പുതിയ പരീക്ഷണം കണ്ടാല്‍ ഒന്നു ഞെട്ടുമെന്നുറപ്പ്. 'വാട്ടര്‍മെലണ്‍ പിസ'യാണ് ഈ പുതിയ അവതാരം. 

പ്രമുഖ പിസ ചെയ്‌നായ ഡോമിനോസ് ആണ് വാട്ടര്‍മെലണ്‍ പിസ എന്ന ആശയത്തിന് പിന്നില്‍. ഓസ്‌ട്രേലിയയിലാണ് ഡോമിനോസ് ഈ പുതിയ വെറൈറ്റി പരീക്ഷിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 

വാട്ടര്‍മെലണ്‍ പിസ തയ്യാറാക്കുന്നവിധവും വിഡിയോയില്‍ കാണാം. തണ്ണിമത്തന്റെ വട്ടത്തില്‍ മുറിച്ചെടുത്ത ഒരു കഷ്ണമാണ് പിസയുടെ ക്രസ്റ്റായി ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. തണ്ണിമത്തന്‍ കഷ്ണം സോസ് തേച്ച് ഗ്രില്‍ ചെയ്‌തെടുക്കുയാണ് ആദ്യ പടി. പിന്നാലെ ഇതിന്റെ മുകളിലേക്ക് ടോപ്പിങ്‌സ് നിരത്തും. 

വിഡിയോ വൈറലായെങ്കിലും സമ്മിശ്ര പ്രതികരമാണ് തണ്ണിമത്തന്‍ പിസയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഈ ലോ കാര്‍ബ് പിസയെ ഏറ്റെടുക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും വാട്ടര്‍മെലണ്‍ പിസ എന്ന ആശയം ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും