ജീവിതം

2021ല്‍ ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഇതാണ്!

സമകാലിക മലയാളം ഡെസ്ക്

മോജികളില്ലാത്ത ചാറ്റിങ് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ലോകം. 2021 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്  ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യം.

അവരുടെ കണക്കുകള്‍ അനുസരിച്ച്, 2021ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഇമോജി 'സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന' ഇമോജിയാണ് (Face with tears of joy). ലിസ്റ്റില്‍ ഇടംപിടിച്ച മറ്റ് ഇമോജികളേക്കാള്‍ അഞ്ച് ശതമാനം കുടുതല്‍ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.

രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്‌സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ഇമോജികളുടെ വിവിധ വിഭാഗങ്ങളില്‍ ഫ്‌ലാഗുകള്‍ക്കാണ് ഏറ്റവും ഡിമാന്റ് കുറവ്. അതേസമയം, മുഖത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാന്‍ുമാണ്. വാഹനങ്ങളുടെ വിഭാഗത്തില്‍ റോക്കറ്റിനാണ് ആരാധകര്‍ കൂടുതല്‍. അതേസമയം, പൂച്ചണ്ട് ഇമോജിക്കും ചിത്രശലഭ ഇമോജിക്കും ആരാധകര്‍ കുറവല്ല.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്