ജീവിതം

ഒരുവയസ്സുകാരി കടലില്‍ ഒഴുകി നടന്നത് ഒന്നര കിലോമീറ്റര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


രുവയസ്സുകാരി കടലില്‍ ഒഴുകി നടന്നത് ഒന്നര കിലോമീറ്റര്‍. ടുണീഷ്യയിലെ കെലിബിയ ബീച്ചില്‍ ആണ് സംഭവം. ബീച്ചില്‍ കുളിക്കാനിറങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്നാണ് കുട്ടി ഒഴുകിപ്പോയത്. 

ശക്തമായി കാറ്റടിച്ചതിനെ തുടര്‍ന്ന് റബ്ബര്‍ റിങ്ങില്‍ ഇരുന്ന കുഞ്ഞ് തനിയെ കടലിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു. കുഞ്ഞു തങ്ങളില്‍ നിന്നും അകന്ന് നീങ്ങിയെന്ന് വൈകിയാണ് മാതാപിതാക്കള്‍ മനസിലാക്കിയത്. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കുഞ്ഞ് കുറച്ച് ദൂരം ഒഴുകി പോയിരുന്നു. പിന്നീട് ഇവര്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഒന്നര കിലോമീറ്ററോളം ദൂരം കുഞ്ഞു നീങ്ങി കഴിഞ്ഞിരുന്നു. 

ജെറ്റ് സ്‌കീ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ കുഞ്ഞിന് സമീപം എത്തിയത്. റബര്‍ റിങ്ങില്‍ നിന്നും കുഞ്ഞിനെ എടുത്തശേഷം ജെറ്റ് സ്‌കീയില്‍ തന്നെ തിരികെ തീരത്തേക്ക് എത്തിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റബര്‍ റിങ്ങില്‍ നിന്നും പുറത്തേക്കിറങ്ങാനോ വശത്തേക്ക് ചരിയാനോ കുഞ്ഞ് ശ്രമിക്കാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ