ജീവിതം

'ഈ ഉറക്കമില്ലാത്ത രാത്രികളും ഓര്‍മ്മയാവും...'; പ്രതീക്ഷ പങ്കുവച്ച് ഒരു ചെറു വീഡിയോ

സമകാലിക മലയാളം ഡെസ്ക്


കൂട്ടം കൂടാന്‍ സാധിക്കാത്ത, ചേര്‍ന്നിരിക്കാന്‍ കഴിയാത്ത കാലമാണ്. എങ്ങും മരണത്തിന്റെയും ഭയത്തിന്റെയും വാര്‍ത്തകള്‍ മാത്രം... ആഘോഷമില്ലാത്ത,ഒറ്റയ്ക്കിരിക്കലിന്റെ ദിനങ്ങള്‍... ഇക്കാലവും കടന്നുപോകും, കൂടിയിരിക്കലും ചേര്‍ത്തു നിര്‍ത്തലുകളും തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ഒരു ഷോര്‍ട് വീഡിയോ. 

ഗൗരിശങ്കര്‍ എന്ന മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദ വിദ്യാര്‍ത്ഥി ചെയ്ത ചെറിയ ഒരു വീഡിയോയിലാണ് മാസ്‌ക് മാറുന്ന, നിറഞ്ഞ ചിരികളുടെ കാലം മങ്ങിവരുമെന്ന പ്രത്യാശ പങ്കുവയ്ക്കുന്നത്. 

കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തിലെ ബി എ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് ഗൗരി സങ്കര്‍. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ച് ചെയ്ത പ്രോജക്ട് വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 

ഭൂരിഭാഗം രംഗങ്ങളും താന്‍ ഒറ്റയ്ക്ക് ഷൂട്ട് ചെയ്തതാണെന്നും മനുഷ്യരുടെ വികാരങ്ങള്‍ പ്രതിഫലിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീം തെരഞ്ഞെടുത്തതെന്നും ഗൗരിശങ്കര്‍ പറയുന്നു. 

സിനിമ സ്വപ്‌നം കാണുന്ന ഗൗരിശങ്കര്‍, റിട്ടയേര്‍ഡ് ബാങ്ക് മാനേജറായ കാര്‍ത്തികേയന്റെയും ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അക്കൗണ്ടന്റായ കവിത കാര്‍ത്തികേയന്റെയും മകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്