ജീവിതം

ഉറുമ്പുകള്‍ക്ക് ഇത്ര കരുത്തോ? 20 ഇരട്ടി ഭാരം വരെ ഉയർത്തും! കൗതുകമായി ഒരു ചിത്രം

സമകാലിക മലയാളം ഡെസ്ക്

റുമ്പുകളെക്കുറിച്ച് നമുക്ക് എന്തറിയാം? ഇത്തിരിക്കുഞ്ഞന്‍മാരായ ജീവിയാണെന്നായിരിക്കും ആദ്യ ഉത്തരം. അവയുടെ ശക്തി സംബന്ധിച്ചോ? അവയ്ക്ക് എത്രമാത്രം കരുത്തുണ്ടെന്ന കാര്യത്തില്‍ നമുക്ക് സംശയങ്ങളുണ്ടാകും. ഏറി വന്നാല്‍ ഉറുമ്പിന് ഒരു അരിമണി, അല്ലെങ്കില്‍ ഒരു നെല്‍മണി ചുമക്കാനുള്ള ശക്തിയേ നാം കാണുന്നുണ്ടാകു. 

ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ പങ്കിട്ട ഈ ചിത്രം നമ്മുടെ ചില സംശയങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഉറുമ്പ് ഭാരമുയര്‍ത്തുന്നതിന്റെ കൗതുകം നിറയ്ക്കുന്ന ഒരു ചിത്രമാണ് സുശാന്ത പങ്കിട്ടത്. ഉറുമ്പുകള്‍ക്ക് അവരുടെ ശരീര ഭാരത്തേക്കാള്‍ 20 ഇരട്ടി ഭാരം വഹിക്കാന്‍ സാധിക്കുമെന്ന് സുശാന്ത പറയുന്നു.   

'ഉറുമ്പുകള്‍ക്ക് അവരുടെ ശരീരഭാരത്തേക്കാള്‍ 20 ഇരട്ടി ഭാരം വഹിക്കാന്‍ കഴിയും. ഉറുമ്പുകള്‍ താടിയെല്ലുകള്‍ ഉപയോഗിച്ച് വസ്തുക്കള്‍ എടുക്കുകയും കഴുത്തിലെ പേശികളുടെ ബലത്തില്‍ തല വച്ച് വസ്തുവിനെ നിലത്ത് നിന്നു ഉയര്‍ത്തുകയും ചെയ്യുന്നു. തങ്ങളുടെ കാലുകള്‍ ഉപയോഗിച്ച് ദൃഢത കൈവരിച്ച് ആ വസ്തുവിനെ അവര്‍ ആഗ്രഹിക്കുന്നിടത്ത് കൊണ്ടുപോകുന്നു'- ഫോട്ടോയ്‌ക്കൊപ്പം സുശാന്ത കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ