ജീവിതം

പ്ലാവില്‍ കയറി ചക്കയിട്ട് കൊമ്പന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പഴുത്തുനില്‍ക്കുന്ന മാങ്ങ കണ്ടാല്‍ കല്ലെടുത്ത് എറിയാത്തവര്‍ ചുരുക്കമായിരിക്കും. മനുഷ്യര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ് മാങ്ങ. അതുപോലെ തന്നെ ആനകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ചക്ക. മൂത്തുനില്‍ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ കയറിയും ആന സ്വന്തമാക്കും. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവച്ചത്.

ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന കൈക്കല്‍ ആക്കിയത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.  കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം

വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി