ജീവിതം

"എനിക്ക് വേദനിച്ചു", മൂന്ന് വയസ്സുകാരിയുടെ കൂട്ടുപുരികം വാക്‌സ് ചെയ്ത് അമ്മ; വിഡിയോയ്ക്ക് വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

മൂന്ന് വയസ്സുകാരിയുടെ കൂട്ടുപുരികം വാക്‌സ് ചെയ്യുന്ന വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. 31കാരിയായ ലേ ഗ്രേസിയ എന്ന സ്ത്രീയാണ് തന്റെ മകളുടെ പുരികം വാക്‌സ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോയില്‍ വാക്‌സ് ചെയ്തത് തനിക്ക് വേദനിച്ചു എന്ന് കുട്ടി പറയുന്നതും കേള്‍ക്കാം. "ഇനി നിനക്ക് രണ്ട് പുരികം ഉണ്ട്" എന്നാണ് ഇതിന് മറുപടിയായി അമ്മ പറഞ്ഞത്. 

കുഞ്ഞിന്റെ മനസ്സിലേക്ക് ഇത്തരം കാര്യങ്ങള്‍ കുത്തിനിറയ്ക്കരുതെന്നാണ് കമന്റ് കുറിച്ച പലരും അഭിപ്രായപ്പെട്ടത്. ഒരു മൂന്നുവയസ്സുകാരിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും ഗ്രേസിയ വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

"ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല!, നിങ്ങള്‍ എന്നെ ഒരു ചീത്ത അമ്മ എന്ന വിളിക്കുന്നത് എനിക്ക് കുഴപ്പമില്ല, പക്ഷെ എന്റെ മാതാപിതാക്കളെപ്പോലെ എന്റെ മൂന്നുവയസ്സുകാരിയെ കൂട്ടുപുരികവുമായി നടന്ന് മറ്റുള്ളവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല", എന്നാണ് ഗ്രേസിയ കുറിച്ചിരിക്കുന്നത്. ഗ്രേസിയയെ പിന്തുണച്ചും ചിലര്‍ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. സമാന അനുഭവം നേരിട്ടവരാണ് ഇക്കൂട്ടത്തിലേറെയും. "ഇപ്പോള്‍ വേദനിക്കുന്നെന്ന് പറഞ്ഞാലും വലുതാകുമ്പോള്‍ അവള്‍ നിങ്ങളോട് നന്ദി പറയും" എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു