ജീവിതം

ഞങ്ങള്‍ തിന്നിട്ട് മതി 'കാടുകടത്താന്‍'; നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് കരിമ്പ് അകത്താക്കി അമ്മയും ആനക്കുഞ്ഞും; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ആനകള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് കരിമ്പ്. എവിടെ കണ്ടാലും അത് അകത്താക്കാന്‍ അവര്‍ കാണിക്കുന്ന വിരുത് ഒന്നുവേറെ തന്നെയാണ്. അത്തരത്തില്‍ ഒരുവിഡീയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയരീതിയില്‍ പ്രചരിക്കുന്നത്. കരിമ്പ് ലോഡ് ചെയ്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്നാണ് ആനയും കുഞ്ഞും കരിമ്പ് മോഷണം നടത്തുന്നത്. കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്തെ വനമേഖലയില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണിത്.

വഴിയരികില്‍ കരിമ്പുമായി നിര്‍ത്തിയിട്ട ലോറിക്ക് സമീപമെത്തിയതാണ് അമ്മയാനയും കുഞ്ഞും. മുന്നില്‍ കണ്ടത് ഒരു ലോറി നിറയെ കരിമ്പുകള്‍!.പിന്നെ ഒന്നും നോക്കിയില്ല. ആകാവുന്ന അത്രയും അകത്താക്കിയാണ് അമ്മയും കുഞ്ഞും കാടുകയറിയത്.

ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വീഡിയോ താഴെ നിരവധി പേര്‍ രസകരമായി അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊതിപൂണ്ട് അമ്മയും കുഞ്ഞും കരിമ്പ് തട്ടിയെടുക്കുന്ന ദൃശ്യം മനംനിറയ്ക്കുന്നതാണെന്നായിരുന്നു പലരുടെയും പ്രതികരണം.കുട്ടിയാനയ്ക്ക് വിശന്നപ്പോള്‍ പിന്നെ നോക്കിനില്‍ക്കാനാവാതെ കരിമ്പ് മോഷണത്തിന് ഇറങ്ങിയതാവും അമ്മയാനയെന്നാണ് ചിലരുടെ കമന്റുകള്‍. ഞാന്‍ തിന്നിട്ട് ബാക്കിമതി കാടുകടത്താന്‍ എന്നിങ്ങനെയുള്ള രസികന്‍ കമന്റുകളുമുണ്ട്. എന്നാല്‍ ആനകളെ തുരത്തിയോടിക്കാമായിരുന്നിട്ടും അത് ചെയ്യാതിരുന്ന ലോറി ഡ്രൈവറെയും നിരവധി പേര്‍ അഭിനന്ദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം