ജീവിതം

തക്കാളിക്ക് പകരം അവക്കാഡോ; സോഷ്യൽമീഡിയയിൽ പുതിയ ട്രെൻഡ്

സമകാലിക മലയാളം ഡെസ്ക്

ക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്തി സോഷ്യൽമീഡിയ. തക്കാളി ചമ്മന്തിയെക്കാൾ ഇപ്പോൾ അവക്കാഡോ ടോസ്റ്റാണ് ബജറ്റിൽ ഒതുങ്ങുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം. അവക്കാഡോയുടെ വില കുറഞ്ഞതാണ് ഇത്തരത്തിലൊരു താരതമ്യത്തിന് കാരണം.

പലയിടത്തും വിപണിയിൽ തക്കാളിക്ക് ഇപ്പോൾ കിലോയ്ക്ക് 200 രൂപയ്ക്കു മുകളിലാണ്‌ വില. എന്നാൽ അവക്കാഡോ കിലോയ്ക്ക് 59 രൂപ വരെ എത്തി. സാധാരണക്കാരുടെ ബജറ്റില്‍ പലപ്പോഴും ഒതുങ്ങാത്ത പഴമാണ് അവക്കാഡോ. എന്നാൽ തക്കാളിയെക്കാള്‍ അവക്കാഡോയുടെ വില താങ്ങാനാകുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. 

അവക്കാഡോ കിലോയ്ക്ക് 59 രൂപ ഉള്ളപ്പോള്‍ തക്കാളിക്ക് 222 രൂപ കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ട് ഒരു യുവതി കുറിച്ച വാക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടു പിടിച്ച ചര്‍ച്ച. 'ദോശയെയും തക്കാളി ചമ്മന്തിയെയും അപേക്ഷിച്ച് പ്രഭാത ഭക്ഷണത്തിന് അവക്കാഡോ ടോസ്റ്റ് ഉണ്ടാക്കുന്നത് സമ്പദ്‌വ്യവസ്ഥയിലെ ഒരു കാലമാണ്'- എന്നായിരുന്നു കുറിപ്പ്. പിന്നാലെ അവക്കാഡോ വെച്ചുണ്ടാക്കുന്ന വിഭവങ്ങളുടെ നീണ്ട പട്ടികയും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍