ജീവിതം

'ദൈവം ഏത് രൂപത്തിലും വരാം'; തൊഴുതു മടങ്ങുന്നവർക്ക് അനു​ഗ്രഹം നല്‍കാന്‍ പുറത്ത് തെരുവു നായ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ക്ഷേത്രത്തിൽ തൊഴുതു മടങ്ങുന്നവരെ അനു​ഗ്രഹിച്ച് വിടുന്ന തെരുവുനായ. മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ഈ കൗതുക കാഴ്‌ച. ക്ഷേത്രന് പുറത്ത് ഉയരം കൂടിയ ഒരു നടയിൽ നായ ഉണ്ടാവും. തൊഴുതു മടങ്ങുന്നവരെ പിടിച്ചു നിർത്തി കൈ കൊടുക്കും. തല കുമ്പിടുന്നവർക്ക് അനു​ഗ്രഹവും നൽകും. 

ക്ഷേത്രത്തിന് പുറത്തേക്കു വരുന്ന യുവാവിനെ നായ തലയിൽ തൊട്ട് അനു​ഗ്രഹിക്കുന്നുണ്ട്. നായയെ ചുംബിച്ച ശേഷമാണ് ഇയാൾ പോകുന്നത്. പിന്നാലെ വരുന്ന സ്ത്രീക്ക് കൈ കൊടുത്തു. തന്നെ ​ഗൗനിക്കാതെ പോയ അടുത്തയാളെ കൈകാണിച്ച് നിർത്താനും നായ ശ്രമിക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ വൈറലാകുന്ന വിഡിയോയ്‌ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്‌തത്.

'ഹൃദയം തൊടുന്ന കാഴ്‌ച' എന്നായിരുന്നു ഒരാളുടെ കമന്റ്. 'തീർച്ചയായും ആ നായയെ ആരോ നല്ലരീതിയിൽ പരിപാലിച്ചിട്ടുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്. ചിലരാകട്ടെ 'ദൈവം ഏതു രീതിയിലും വരാം' എന്നായിരുന്നു എഴുതിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു