ജീവിതം

മത്സരിച്ച് ജയിച്ച് കിട്ടിയ പണം സ്വരുക്കൂട്ടി വെച്ചു; ആയയ്‌ക്ക് സർപ്രൈസ് ​ഗിഫ്റ്റ് സമ്മാനിച്ച് വിദ്യാർഥി 

സമകാലിക മലയാളം ഡെസ്ക്

ബാഡ്മിന്റൺ ടൂർണമെന്റുകൾ മത്സരിച്ച് ജയിച്ച് കിട്ടിയ പണം കൊണ്ട് തന്നെ പരിപാലിക്കുന്ന ആയയ്ക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് സർപ്രൈസ് ആക്കിയ ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. പലപ്പോഴും മുതിർന്നവർക്ക് വഴികാട്ടുന്നത് കുട്ടികളുടെ നിഷ്‌കളങ്കതയായിരിക്കും. അങ്കിത്തിന് ആറ് മാസമുള്ളപ്പോൾ മുതൽ സരോജയാണ് അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. വീട്ടിലെ മറ്റു ജോലികൾ ചെയ്യുന്നതും സരോജ തന്നെയാണ്. 

പല ടൂർണമെന്റുകളിൽ നിന്നും സ്വരുക്കൂട്ടി വെച്ച പണത്തിന്റെ ഒരു ഭാഗമെടുത്താണ് അങ്കിത് ആയയ്ക്ക് മൊബൈൽ ഫോൺ വാങ്ങിയത്. അങ്കിത്തിന്റെ അച്ഛനും ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിന്റെ മാനേജറുമായ വി ബാലാജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

അങ്കിത് ടൂർണമെന്റുകൾ കളിച്ച് ജയിച്ച് ഏഴായിരം രൂപ കൂട്ടിവെച്ചിരുന്നു. ഇതിൽ നിന്നും 2000 രൂപയുടെ ഒരു മൊബൈൽ ഫോൺ അവനെ ആറ് മാസം മുതൽ നോക്കി പരിപാലിക്കുന്ന സരോജത്തിന് വാങ്ങി കൊടുത്തു. ഇതിൽപരം സന്തോഷം ഞങ്ങൾക്ക് വേറെയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. നിരവധി പേരാണ് ട്വീറ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്. നല്ല മാതൃകയാണ് കുട്ടി സമൂഹത്തിന് നൽകുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍; ചെന്നൈക്ക് നിര്‍ണായകം

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍