ജീവിതം

ക്രിസ്‌തു ജനിച്ചത് എന്നാണെന്ന് രേഖയില്ല; ക്രിസ്മസ് എങ്ങനെ ഡിസംബർ 25 ആയി? 

സമകാലിക മലയാളം ഡെസ്ക്

കാലാകാലങ്ങളായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബർ 25നാണ്.  ക്രിസ്തുദേവന്റെ ജനനമാണ് ക്രിസ്‌മസ് ആഘോഷം. എന്നാൽ ബൈബിളിൽ എവിടെയും ക്രിസ്തുവിന്റെ ജനനം ഡിസംബർ 25 എന്ന് പരാമർശിക്കുന്നില്ല. ബിസി ആറിനും നാലിനുമിടയിലാണ് ക്രിസ്തുവിന്റെ ജനനം എന്നാണ് കരുതപ്പെടുത്ത്. ക്രിസ്തുവിന്റെ ജനന തീയതിയുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. 

ക്രിസ്‌മസും ഡിസംബർ 25 ഉം

ആദ്യ കാലങ്ങളിൽ ക്രൈസ്തവർ ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചിരുന്നില്ല. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണ് (336-ാം വർഷം) ആദ്യമായി ക്രിസ്മസ് ആഘോഷിച്ചത് എന്നാണ് പല രേഖകളും പറയുന്നത്. റോമൻ-ക്രിസ്ത്യൻ ചരിത്രകാരൻ സെക്‌സ്റ്റസ് ജൂലിയസിന്റെ രേഖകൾ പ്രകാരം യേശുവിനെ അമ്മ മറിയം മാർച്ച് 25ന് ഗർഭം ധരിച്ചു എന്നാണ് (ലോകം സൃഷ്ടിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ദിവസം) തുടർന്ന് ഒൻപതു മാസം കഴിഞ്ഞുള്ള തീയതി കണക്കാക്കി ക്രിസ്‌തുവിന്റെ ജനനം ഡിസംബർ 25ന് എന്ന് പ്രചരിച്ചു. അങ്ങനെ ക്രിസ്മസ് ഡിസംബർ 25ന് ആഘോഷിക്കാൻ തുടങ്ങി എന്നാണ് വിശ്വാസം.

എന്നാൽ ചില രേഖകളിൽ ക്രിസ്തു ജനിച്ചത് ജനുവരി ആറിനാണെന്നും പറയുന്നു. ഏപ്രിൽ 6ന് ക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇതെന്ന രീതിയിൽ പ്രചരണങ്ങളുണ്ട്. പഴയ വിശ്വാസമനുസരിച്ച് പ്രവാചകൻമാർ അവരുടെ ഗർഭധാരണത്തിന്റെ അതേ ദിവസമാണ് മരിക്കുകയെന്ന് പറയുന്നു. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ക്രിസ്മസ് ആഘോഷം ഡിസംബർ 25ലേക്ക് മാറ്റുന്നത്.

ജൂലിയൻ കലണ്ടർ പ്രകാരം ഡിസംബർ 25 ശീതകാലത്തിന്റെ അവസാന ദിനമായി കണക്കാക്കുന്നു. മാത്രമല്ല ഇതേ ദിവസമാണ് സൂര്യന്റെ ജന്മദിനമായി കണക്കാക്കുന്നത്. കാരണം ഈ ദിവസമാണ് സൂര്യന്റെ ശക്തി കൂടുന്നതും ദിവസത്തിന്റെ ദൈർഘ്യം വർധിക്കുകയും ചെയ്യുന്നത്. നേരത്തെ സിറിയയിലും ഈജിപ്തിലും ഈ ദിവസം ആഘോഷിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. സൂര്യനെ നവജാത ശിശുവിന്റെ പ്രതിച്ഛായ നൽകി ഈജിപ്തുകാർ ആരാധിച്ചിരുന്നു. സൂര്യന്റെ ജന്മദിനമായ ഡിസംബർ 25ന് അവർ ആഘോഷിക്കുകയും ചെയ്തു. അതിനാൽ ഗർഭം ധരിക്കുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തത് ഓറിയന്റൽ ദേവതയാണെന്ന് അവർ വിശ്വസിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത